Your Image Description Your Image Description

അൽപ്പന ഐശ്വര്യം വന്നാൽ അർദ്ധരാത്രി കുട പിടിക്കും ഇതേ അവസ്ഥയാണ് ബിഗ് ബോസിൽ നിന്ന് പുറത്തുവരുന്ന മിക്കവരുടെയും കാര്യം. ഇനിയൊരു പക്ഷേ ബിഗ് ബോസ് പോലെ ഒരു പ്ലാറ്റ്ഫോമിൽ നിന്ന് ക്യാമറയിലൂടെ സ്വന്തം സ്വഭാവവും വ്യക്തിവൈകല്യങ്ങളും മുഴുവൻ പൊതുജനം കണ്ടു. ആകെ നനഞ്ഞു ഇനി കുളിച്ചു കയറാം എന്നുള്ള ഭാവമാണോ ഈ കൂട്ടർക്ക് അതോ ഒരു ഷോയിലൂടെ ഈ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച താനെന്തോ വലിയ ആളായി എന്ന് ഭാവമാണോ എന്നറിയില്ല. റോബിൻ യുഗം ഒരുതരത്തിൽ അവസാനിച്ചപ്പോഴാണ് അടുത്ത അഖിൽ മാരാരുടെ രംഗപ്രവേശം. അഖിൽ നല്ലൊരു മത്സരാർത്ഥിയും സ്വന്തം കഴിവുകൊണ്ട് വിജയിച്ചു വന്ന ആളും ഒക്കെ തന്നെയാണ്. എന്നുകരുതി അത് മറ്റുള്ള ആരെയും എന്തും പറയാനുള്ള അധികാരമാണോ എന്ന് അറിയില്ല. അഖിലിന് പൊതുജനത്തിനിടയിലുള്ള തന്റെ പേര് നിലനിർത്താൻ വേണ്ടി ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ വന്ന് എന്തെങ്കിലും ഒക്കെ പറയണം . പ്രസിദ്ധരാവണം അത് കുപ്രസിദ്ധി ആയാലും സാരമില്ല എന്നാണ് പുതിയ യുഗത്തിലെ ചിന്താഗതി. ഇപ്പോൾ അഖില്‍ മാരാർ കുപ്രസിദ്ധി നേടുന്നത് വീണ്ടും മുഖ്യമന്ത്രിയെ ആക്ഷേപിച്ചു കൊണ്ടാണ്.എൽ ഡി എഫിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമർശിച്ച് കൊണ്ട് ബിഗ് ബോസ് താരമായ അഖിൽ മാരാർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. വയനാടിനുള്ള സഹായം എൽ ഡി എഫ് സർക്കാർ മനപ്പൂർവ്വം വൈകിക്കുകയാണെന്നും 2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സി പി എം ഇത് ചെയ്യുന്നതെന്നുമായിരുന്നു അഖിലിന്റെ ആക്ഷേപം.തിരഞ്ഞെടുപ്പിനോടടുത്ത് വയനാടിന് സഹായം ലഭ്യമാക്കി പിണറായി വീണ്ടും മഹാൻ ആകുമെന്നും സി പി എം കേരളത്തിൽ മൂന്നാമതും അധികാരത്തുടർച്ച നേടാൻ ഇത് വഴിയൊരുക്കുമെന്നും അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന് താഴെ സൈബർ സഖാക്കൾ ഒന്നടക്കം അഖിലിനെതിരെ രംഗത്തെത്തിയിരുന്നു.ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ അവർക്കുള്ള മറുപടി നൽകുകയാണ് അഖിൽ. ‘ വായ്‌താളം അടിക്കാനല്ലാതെ ഇവനെന്തെങ്കിലും കഴിവ് ഉണ്ടോ….?
അറിഞ്ഞോ അറിയാതെയോ ഈ അന്തം കമ്മി കഴുതകൾ സമ്മതിക്കുകയാണ് എനിക്ക് വായ്‌താളം അടിക്കാൻ അറിയാം എന്ന്. ഇനി ഇവറ്റകൾക്ക് മുന്നിൽ സ്വാമി വിവേകാനന്ദൻ ജീവിച്ചിരുന്നു എങ്കിൽ അദ്ദേഹത്തെ നോക്കി ഇവന്മാർ ഇത് തന്നെ പറഞ്ഞേനെ. സമാനമായ രീതിയിൽ ശ്രീനാരായണ ഗുരുവിനോടും, ചട്ടമ്പി സ്വാമിയോടും പറയും.ഏതാണ്ട് ഈ ആക്ഷേപം ഗാന്ധിക്കും, നെഹ്‌റുവിനും, എന്തിനു മാർട്ടിൻ ലൂദർ കിംഗ്, നെൽസൻ മണ്ടേല തുടങ്ങിയവരും കേൾക്കേണ്ടി വന്നേനെ.
ഇത്തരം മഹത് വ്യക്തിത്വങ്ങളെ പരാമർശിച്ചത് താരതമ്യപെടുത്താൻ അല്ല മറിച്ചു ഈ ലോകം കീഴടക്കിയ എല്ലാവരും അവരുടെ ഏറ്റവും മികച്ച ആയുധമായി ഉപയോഗിച്ചത് നാവും മനോഹരമായ ചിന്തകളും ആണ്. അല്ലാതെ കഞ്ചാവ് അടിച്ചു കയറ്റി ഒളിച്ചിരുന്ന് ആൾക്കാരെ വെടി വെച്ച് കൊന്നോ വെട്ടി കൊന്നോ അല്ല.ഇ എം എസ് മുതൽ പിണറായി വരെ ഈ വായ് താളം അടിച്ചു തന്നെയാണ് നിന്നെപോലെയുള്ള കഴുതകളുടെ തലയിൽ വിപ്ലവം കുത്തി വെച്ച് തലച്ചോർ ഇല്ലാതാക്കി അടിമകൾ ആക്കി അവരുടെ ആലയിൽ കെട്ടി ഇട്ടിരിക്കുന്നത്…
അല്ലാതെ ക്ലിഫ് ഹൌസിൽ രാവിലേ എണീക്കുന്ന പിണറായി ഹംസ ധ്വനിയിൽ ഒരു കച്ചേരി അവതരിപ്പിച്ച ശേഷം ഭരതനാട്യവും കഥകളിയും അവതരിപ്പിച്ചു തന്നെ കാണാൻ വരുന്ന അണികളുടെ മുന്നിൽ മൈക്കിൽ ജാക്സന്റെ ബ്രേക്കും കാണിച്ചു മുന്നിൽ ഉള്ള കഴയിൽ എണ്ണയും മുട്ടയും ഒഴിച്ച് അതിനു മുകളിൽ കയറി നിന്ന് യോഗയും സൂര്യ നമസ്കാരവും വല്ലോം ചെയ്യുന്നുണ്ടോ. അതോ നടക്കാൻ പോകുമ്പോൾ 100മീറ്റർ ഓട്ടവും ലോങ്ങ്‌ ജമ്പും ഹൈ ജംമ്പും ചാടി നിങ്ങളെ ഞെട്ടിക്കുവോ.പുള്ളി വല്ല ക്രിക്കറ്ററോ ഫുട്ബോൾ പ്ലയറോ ആണോ.. നാഗ സൈറന്ധ്രിയുടെ ഭാഷയിൽ ചോദിച്ചാൽ നിന്റെ മുഖ്യമന്ത്രിക്കോ എന്തേലും കഴിവുണ്ടോ.
അതിനുള്ള ഉത്തരം കണ്ടെത്തയിട്ട് നീയൊക്കെ വാ അപ്പോൾ ഞാൻ പറയാം പുള്ളി എന്നേക്കാൾ കഴിവുള്ള ആളാണെന്ന്.പാർട്ടി സൃഷ്‌ടിച്ച ആൾക്കൂട്ടത്തിൽ പോയി നേതാവായവനെയും വ്യക്തിത്വം കൊണ്ട് ആൾ കൂട്ടത്തെ ഒപ്പം കൂട്ടിയവനെയും താരതമ്യം ചെയ്യാൻ നിക്കല്ലേ..
അന്തം കമ്മികളോട് എനിക്ക് പറയാൻ ഉള്ളത് ഞാൻ എതിർക്കുന്നത് പിണറായി വിജയൻ എന്ന സി പി എം നേതാവിനെ അല്ല ഈ നാട് ഉത്തരവാദിത്തം ഏല്പിച്ച മുഖ്യമന്ത്രിയേ ആണ് ഇനിയും എതിർക്കും എന്നെ ചൊറിയരുത് പറ്റുമെങ്കിൽ വെട്ടിയോ വെടി വെച്ചോ കൊന്നേക്കണം’, അഖിൽ മാരാർ കുറിച്ചു.കാര്യമൊക്കെ കൊള്ളാം പക്ഷേ ഒരു നാടിന്റെ മുഖ്യമന്ത്രിയോട് എന്തെങ്കിലും കഴിവുണ്ടോ എന്ന് ചോദിക്കുന്നത് വലിയ വീരത്തമൊന്നുമല്ല. അഖിൽ മാരാർ ജയിച്ചത് സ്വന്തം കഴിവുകൊണ്ട് മാത്രമല്ല ജനങ്ങളുടെ വോട്ട് കൊണ്ടും കൂടിയാണ്. ഒരുതരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അഖില്‍മാരാരും ജനങ്ങളുടെ പിന്തുണ കൊണ്ട് ജയിച്ചവരാണ്. അതുകൊണ്ട് എല്ലാ നേട്ടങ്ങളും ഉണ്ടാക്കിയവരുമാണ്. അത് മറക്കാതിരുന്നാൽ നല്ലത്

Leave a Reply

Your email address will not be published. Required fields are marked *