Your Image Description Your Image Description

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനൽ മത്സരം കാണാൻ ദുബായ് ഇൻർനാഷണൽ സ്റ്റേഡിയത്തിലെത്തി ബോളിവുഡ് താരം അനുഷ്ക ശർമ്മ. പങ്കാളി വിരാട് കോഹ്‌ലിയെ കൈവീശിക്കാണിക്കുന്ന അനുഷ്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഡെനിം ഷർട്ടും ജീൻസും ധരിച്ചാണ് അനുഷ്ക ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലെത്തിയത്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ – ഓസ്‌ട്രേലിയ സെമി ഫൈനൽ മത്സരത്തിനിടെ വി.ഐ.പി. ഇരിപ്പിടത്തിലിരുന്ന നടി അനുഷ്‌ക ശർമ ചെറുതായി മയങ്ങുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. 2017-ലാണ് അനുഷ്‌കയും വിരാട് കോഹ്‌ലിയും വിവാഹിതരായത്. ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്- വാമികയും അകായും.

Leave a Reply

Your email address will not be published. Required fields are marked *