Your Image Description Your Image Description

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന് 15 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ടും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും നേടി. വരുൺ ചക്രവർത്തിയുടെ പന്തിൽ വിൽ യങ് (15) വിക്കറ്റിനുമുന്നിൽ കുരുങ്ങി ആദ്യം മടങ്ങി. 11-ാം ഓവറിൽ കുൽദീപ് യാദവിന്റെ പന്തിൽ രചിൻ രവീന്ദ്ര ബൗള്‍ഡായി. കുൽദീപിന്റെ തൊട്ടടുത്ത ഓവറിൽ കെയിൻ വില്യംസണും (14 പന്തി. 11) പുറത്തായി. കുൽദീപ് തന്നെ ക്യാച്ചുചെയ്ത് പുറത്താക്കുകയായിരുന്നു. രചിൻ രവീന്ദ്ര 29 പന്തിൽ 37 റൺസും വിൽ യങ് 23 പന്തിൽ 15 റൺസും നേടി. ഡറിൽ മിച്ചലും ടോം ലാഥമും ആണ് ക്രീസിൽ.

ഇന്ത്യക്ക് ഇത് തുടര്‍ച്ചയായി 15-ാം തവണയാണ് ടോസ് നഷ്ടപ്പെടുന്നത്. ഇന്ത്യ സെമിയില്‍ ഓസ്ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ നിലനിർത്തി. ന്യൂസീലന്‍ഡ് ടീമില്‍ പരിക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി. ക്യാപ്റ്റനെന്ന നിലയിൽ തുടർച്ചയായി 12-ാം തവണയാണ് രോഹിത് ശർമയ്ക്ക് ടോസ് നഷ്ടപ്പെടുന്നത്. ഇക്കാര്യത്തിൽ വിൻഡീസ് ഇതിഹാസം ബ്രെയിൻ ലാറയുടെ റെക്കോഡിനൊപ്പമെത്തി. 1998 ഒക്ടോബർ മുതൽ 1999 മേയ് വരെയായി 12 തവണ ലാറയ്ക്കും ടോസ് നഷ്ടപ്പെട്ടിരുന്നു.

ഇന്ത്യ ഇതുവരെ തോൽക്കാതെയാണ് ഇത്തവണ ഫൈനലിനിറങ്ങുന്നത്. അതേസമയം ന്യൂസീലൻഡ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് തോറ്റിരുന്നു. ഇന്ത്യയുടെ നാലാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലാണിത്. മുൻപ് രണ്ടുതവണ കിരീടം നേടിയിരുന്നു. 2000-ല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ന്യൂസീലന്‍ഡിനായിരുന്നു വിജയം.

Leave a Reply

Your email address will not be published. Required fields are marked *