Your Image Description Your Image Description

ഡല്‍ഹി: റമദാന്‍ നോമ്പിന്റെ സമയത്തും ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഗ്രൗണ്ടില്‍ വെള്ളം കുടിച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയല്‍ വിവാദമായിരിക്കുകയാണ്. ഷമിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുതിര്‍ന്ന ഗാനരചയിതാവ് ജാവേദ് അക്തര്‍.

‘ഷമി സാഹെബ്, ദുബായിലെ ക്രിക്കറ്റ് മൈതാനത്തെ ഉച്ചതിരിഞ്ഞുള്ള കത്തുന്ന വെയിലിലെ നിങ്ങളുടെ വെള്ളം കുടിയില്‍ എന്തെങ്കിലും പ്രശ്നമുള്ള, പിന്തിരിപ്പന്‍മാരായ വിഡ്ഢികള്‍ പറയുന്നതൊന്നും ശ്രദ്ധിക്കേണ്ട’, ജാവേദ് അക്തര്‍ എക്സില്‍ കുറിച്ചു. ഇതൊന്നും അവരെ ബാധിക്കുന്ന കാര്യമല്ല. നമുക്കെല്ലാം അഭിമാനമായ ഇന്ത്യന്‍ ടീമിലെ മികച്ച താരമാണ് നിങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടും ഇസ്ലാം മതവിശ്വാസികള്‍ റമസാന്‍ വ്രതം അനുഷ്ഠിക്കുമ്പോള്‍, ഷമി അതിനു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി താരത്തിനെതിരേ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. എന്നാല്‍, താരത്തിന് ആരാധകരില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. സ്വന്തം രാജ്യത്തിനുവേണ്ടിയാണ് മുഹമ്മദ് ഷമി കളിക്കുന്നതെന്നും ഇസ്ലാം മതത്തേക്കുറിച്ച് അറിവില്ലാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും ഷമിയുടെ പരിശീലകന്‍ ബദ്‌റുദ്ദീന്‍ സിദ്ദിഖ് പ്രതികരിച്ചിരുന്നു. കുറ്റം പറയുന്നവര്‍ ഷമി കളിക്കുന്നത് സ്വന്തം രാജ്യത്തിനുവേണ്ടിയാണെന്ന് ഓര്‍ക്കണം. അതിനപ്പുറം മറ്റ് കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നും ബദ്‌റുദ്ദീന്‍ സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *