Your Image Description Your Image Description

സം സംസ്ഥാനതല റിക്രൂട്ട്‌മെന്റ് കമ്മീഷൻ (SLRC), ഗ്രേഡ് 3, ഗ്രേഡ് 4 തസ്തികകളിലേക്കുള്ള അസം ഡയറക്ട് റിക്രൂട്ട്‌മെന്റ് പരീക്ഷ (ADRE) ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവർക്ക് ഔദ്യോഗിക വെബ്‌സൈറ്റായ assam.gov.in- ൽ ഫലം പരിശോധിക്കാം. slrcg3.sebaonline.org , slrcg4.sebaonline.org എന്നിവയിലും പിന്നീട് ഫലം ലഭ്യമാകും.

SLRC ADRE നിയമന പ്രക്രിയ 5,023 ഒഴിവുകൾ നികത്താനാണ് ഈ പരീക്ഷാ ലക്ഷ്യമിടുന്നത്. മൂന്ന് വ്യത്യസ്ത പേപ്പറുകൾ ഉൾക്കൊള്ളുന്ന രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്. ആദ്യ ഘട്ടം സെപ്റ്റംബർ 15 നും രണ്ടാം ഘട്ടം സെപ്റ്റംബർ 29 നും നടന്നു. HSSLC ലെവൽ തസ്തികകൾക്കുള്ള പേപ്പർ 3 സെപ്റ്റംബർ 15 നും ബാച്ചിലേഴ്സ് ഡിഗ്രി ലെവൽ തസ്തികകൾക്കുള്ള പേപ്പർ 4 ഉം HSLC ഡ്രൈവർ തസ്തികകൾക്കുള്ള പേപ്പർ 5 ഉം സെപ്റ്റംബർ 29 ന് നടന്നു. വിശദമായ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.

Leave a Reply

Your email address will not be published. Required fields are marked *