Home » Blog » Kerala » ട്രാൻസ്ജെൻഡറുമായുള്ള മന്ത്രിയുടെ വീഡിയോ എഐ നിർമ്മിതം; പ്രചരിപ്പിച്ചതിന് കേസെടുത്ത് പോലീസ്
22

മുംബൈ: മന്ത്രി നർഹരി സിർവാളും ട്രാൻസ്ജെൻഡറും അടുത്തിടപഴകുന്ന വിഡിയോ എഐ നിർമ്മിതമാണെന്ന് അറിയിച്ച പൊലീസ്, അതു പ്രചരിപ്പിച്ച ട്രാൻസ്ജെൻഡറുടെ സഹോദരനെതിരെ കേസെടുത്തു. വിഡിയോ പുറത്തുവന്നതിനു പിന്നാലെ എൻസിപി (അജിത്) മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

വിഡിയോയിൽ ഉൾപ്പെട്ട ട്രാൻസ്ജെൻഡർ തന്നെയാണു പൊലീസിൽ പരാതി നൽകിയത്. വ്യത്യസ്ത സന്ദർഭങ്ങളിലെ വിഡിയോകൾ ചേർത്തു കൃത്രിമമായുണ്ടാക്കിയ വിഡിയോ ആണെന്നും പണമോ ജോലിയോ ആവശ്യപ്പെട്ടു മന്ത്രിയെ ഭീഷണിപ്പെടുത്താനാകാം സഹോദരൻ ഇതു ചെയ്തതെന്നും അവർ പരാതിയിൽ ആരോപിച്ചിട്ടുണ്ട്.