Your Image Description Your Image Description

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ ശുഭ്മൻ ഗില്ലിന്‍റെയും മധ്യനിര ബാറ്റർ ശ്രേയസ് അയ്യരിന്‍റെയും പ്രകടനമായിരിക്കും മികച്ചതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. അതിൽ അയ്യരായിക്കും പ്രധാന താരമെന്നും അദ്ദേഹം പറയുന്നു. മിഡിൽ ഓവറുകളിൽ സ്പിന്നിനെതിരെയുള്ള ശ്രേയസ് അയ്യരിന്‍റെ പ്രകടനം ഏറെ പ്രധാനമാകുമെന്നാണ് ചോപ്ര വിലയിരുത്തുന്നത്.

രച്ചിൻ രവീന്ദ്രയും ഗ്ലെൻ ഫിലിപ്സും ഇതിനൊപ്പമുണ്ട്. സ്പിന്നർമാരെ മികച്ച രീതിയിൽ നേരിടാൻ ശ്രേയസിന് സാധിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു. ന്യൂസിലൻഡിനെതിരെ എട്ട് ഏകദിന ഇന്നിങ്സിൽ നിന്നും 70.38 ശരാശരിയിൽ 563 റൺസ് അയ്യർ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ രണ്ട് സെഞ്ച്വറിയും നാല് അർധസെഞ്ച്വറിയുമുണ്ട്. 33 റൺസാണ് അദ്ദേഹത്തിന്‍റെ ന്യൂസിലൻഡിനെതിരെയുള്ള ഏറ്റവും താഴ്ന്ന സ്കോർ.

അതേസമയം മാര്‍ച്ച് ഒന്‍പതിന് നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കിരീടത്തിനായി മത്സരിക്കും. ഞായറാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് മത്സരം ആരംഭിക്കുക. ചാമ്പ്യൻസ് ട്രോഫി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ- ന്യൂസിലന്‍ഡ് ഫൈനലിന് കളമൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *