Your Image Description Your Image Description

ഇന്ത്യയിലുടനീളമുള്ള പോസ്റ്റ് ഓഫീസ് വകുപ്പുകള്‍ നല്‍കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ചില പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. ഇത് നിക്ഷേപകര്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെ കിഴിവുകള്‍ ലഭിക്കാന്‍ കാരണമാകും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം താഴെ പറയുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍ നികുതി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു:

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

നികുതി ഇളവ് ലഭിക്കുന്നതിനുള്ള നിക്ഷേപമായാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് കണക്കാക്കപ്പെടുന്നത്. 1968-ലാണ് ഇത് ആരംഭിച്ചത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട ദീര്‍ഘകാല സമ്പാദ്യ മാര്‍ഗമാണ് പിപിഎഫ്. ആകര്‍ഷകമായ പലിശ നിരക്കും പിപിഎഫിനെ പ്രിയപ്പെട്ടതാക്കുന്നു. സാമ്പത്തിക വര്‍ഷം 500 രൂപ നിക്ഷേപിച്ചുകൊണ്ട് പി പി എഫ് പദ്ധതിയില്‍ അംഗമാകാം. പരമാവധി പരിധി 1.5 ലക്ഷം രൂപയാണ് അടക്കേണ്ടത്. പി പിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. 15 വര്‍ഷമാണ് ഒരു പി പി എഫ് അക്കൗണ്ടിന്റെ മെച്യുരിറ്റി കാലാവധി.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

സുരക്ഷിതവരുമാനം ലഭ്യമാക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള ജനപ്രിയ സ്‌കീം ആണിത്. നിലവില്‍ 8.2 ശതമാനമാണ് പലിശ .30 ലക്ഷം രൂപ വരെ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കാം. 60 വയ്സ്സ് കഴിഞ്ഞ ഒരു മുതിര്‍ന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീമില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം.

സുകന്യ സമൃദ്ധി യോജന

പത്ത് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള സ്‌കീം ആണിത്. സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന് 8 ശതമാനമാണ് പലിശ നിരക്ക്.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്

അഞ്ച് വര്‍ഷത്തെ ലോക്ഇന്‍ പിരീഡുള്ള സ്ഥിരനിക്ഷേപപദ്ധതിയാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. കുറഞ്ഞത് 1,000 രൂപ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കണം. 7.7 ശതമാനമാണ് നിലവിലെ പലിശ.

Leave a Reply

Your email address will not be published. Required fields are marked *