Your Image Description Your Image Description

കൊല്ലം : കൊല്ലം @75 പ്രദര്‍ശന വിപണന മേളയില്‍ ജൈവമാലിന്യങ്ങളുടെയും ഖരമാലിന്യങ്ങളുടെയും ശാസ്ത്രീയ സംസ്‌കരണവും റിന്യൂബിള്‍ എനര്‍ജി ഉല്‍പാദനവും നേരിട്ടറിയാന്‍ അവസരം. ശുചിത്വ മിഷന്റെ സ്റ്റാളിലാണ് ദ്രവമാലിന്യങ്ങളുടെ സംസ്‌കരണം വഴി റിന്യൂവബിള്‍ എനര്‍ജി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. വീടിനുള്ളില്‍ തന്നെ മാലിന്യം ശരിയായ രീതിയില്‍ ബയോഗ്യാസ് പ്ലാന്റിലൂടെ സംസ്‌കരണം നടത്തിയ ശേഷം ലഭ്യമാകുന്ന ഊര്‍ജ്ജം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ടര്‍ബോ ബയോഗ്യാസ് പ്ലാന്റ് ഇവിടെ വ്യക്തമാകും. കൊതുകിന്റെ ശല്യമോ ദുര്‍ഗന്ധമോ ഉണ്ടാവില്ല.

അടുക്കള മാലിന്യത്തെ ഊര്‍ജ്ജമാക്കി മാറ്റി പാചകത്തിന് ഉപയോഗിക്കാന്‍ കഴിയുന്നതിനോടൊപ്പം ഓര്‍ഗാനിക് ഫെര്‍ട്ടിലൈസര്‍ കൃഷിക്ക് വളമായി ഉപയോഗിക്കാനും കഴിയും. ഈ ടര്‍ബോ ബയോഗ്യാസ് പ്ലാന്റ് സ്റ്റാള്‍ സന്ദര്‍ശിച്ചതിനു ശേഷം വീടുകളില്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശുചിത്വ മിഷന്‍ 4000 ത്തോളം രൂപ ഗ്രീന്‍ ക്രെഡിറ്റ് സബ്‌സിഡി നല്‍കുന്നുണ്ട്. കൂടാതെ ഖരമാലിന്യങ്ങളുടെ സംസ്‌കരണത്തിനുള്ള കമ്പോസ്റ്റര്‍ ഗാര്‍ഡന്‍ വേസ്റ്റ് പ്ലാന്റിനെയും കുറിച്ചറിയാം.

പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് 10000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണെന്നും അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച അവബോധമാണ് ശുചിത്വ മിഷന്റെ സ്റ്റോളിലൂടെ മനസിലാക്കി തരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *