Your Image Description Your Image Description

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ബാങ്കിന്റെ സഹകരണത്തോടെ കോളയാട് ഗ്രാമപഞ്ചായത്തിൽ ഫീൽഡ് ലെവൽ സാമ്പത്തിക സാക്ഷരത പരിപാടി സംഘടിപ്പിച്ചു. കോളയാട് പെരുവ പാലയത്തുവയൽ ഗവ യു പി സ്കൂളിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്കിനെ കുറിച്ചും സാമ്പത്തിക സാക്ഷരത കൈവരിക്കേണ്ടത് സംബന്ധിച്ചും അവബോധം നടത്തി. കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു സുധീഷ് കുമാർ അധ്യക്ഷനായിരുന്നു. ആർബിഐ ഡി ജി എം കെ.ബി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം, നോട്ട് റീഫണ്ട് റൂൾ വിഷയങ്ങളിൽ ജോളി അഗസ്റ്റിൻ, മോളി ലൂയിസ്, അഞ്ജന എന്നിവർ ക്ലാസുകൾ എടുത്തു. പഴകിയതും കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ മാറുന്നതിനുള്ള സൗകര്യവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. കാനറ ബാങ്ക് ഡിജിഎം ലത പി കുറുപ്പ്, നബാർഡ് ഡിഡിഎം ജിഷി മോൻ രാജൻ, പ്രധാന അധ്യാപകൻ എ ചന്ദ്രൻ, കോളയാട് ഗ്രാമപഞ്ചായത്ത് അംഗം റോയി പൗലോസ്, ജില്ലാ ലീഡ് ബാങ്ക് മാനേജർ ഡോ. കെ.എസ് രഞ്ജിത്ത്, എൽ ഡി എം മുകത് കുമാർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ആൻഡ് ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *