Your Image Description Your Image Description

ആശ വർക്കർമാർ ഒരു കേന്ദ്ര സ്‌കീമാണ്. ഇവരെ സന്നദ്ധ പ്രവർത്തകരായാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഇവരെ താെഴിലാളികളാക്കുകയും, തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരണമെന്നുമുള്ള നിലപാടിനാെപ്പമാണ് സംസ്ഥാന സർക്കാർ.

കേന്ദ്രസർക്കാരിനോട് ഇക്കാര്യം തുടർച്ചയായി ആവശ്യപ്പെടാം. 2007-ലാണ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി കേരളത്തിൽ ആശാ സ്‌കീം ആരംഭിച്ചത്. 2016-ൽ ആയിരം രൂപയായിരുന്നു ഓണറേറിയം. ഇന്ന് 7000 രൂപ ഓണറേറിയമായി സംസ്ഥാന സർക്കാർ നൽകുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന സംസ്ഥാനം കേരളമാണ്. ഓണറേറിയം കൂടാതെ 3000 രൂപ ഫിക്സഡ് ഇൻസെന്റീവും നൽകുന്നുണ്ട്. ആ ഫിക്സഡ് ഇൻസെന്റീവ് കൂടാതെ ഓരോ പ്രവർത്തനങ്ങൾക്കുമുള്ള ഇൻസെന്റീവുമുണ്ട്.

ജനുവരിയിലെ കണക്ക് അനുസരിച്ച് 26,125 ആശമാരിൽ 90 ശതമാനം പേർക്കും കേരളത്തിൽ 10,000 നും 13,000-ത്തിനും ഇടയിൽ വേതനം ലഭിക്കുന്നു . പത്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് 7000 രൂപ നൽകിവന്നിരുന്നത്.

ചില സംസ്ഥാനങ്ങളിൽ മെറ്റേർണിറ്റി ലീവുണ്ടെന്ന് ചില മാദ്ധ്യമങ്ങൾ പറഞ്ഞു . നേരത്തേ തന്നെ പ്രസവാവധി അനുവദിച്ച സംസ്ഥാനമാണ് കേരളം. അത് ഒന്നുകൂടി ഉറപ്പിക്കുന്നതിന് 2023-ൽ പ്രത്യേകമായി ഒരു ഉത്തരവും ഇറക്കി.

ആശാ വർക്കർമാരുടെ പ്രവർത്തനം വളരെ പ്രാധാന്യത്തോടെയാണ് സംസ്ഥാന സർക്കാർ കാണുന്നത്. നിലവിൽ അവരുടെ സ്‌കീം വിഭാവനം ചെയ്തിട്ടുള്ള കാര്യങ്ങളിൽ കാതലായ മാറ്റം വരണമെന്നു തന്നെയാണ് സംസ്ഥാന സർക്കാരും കാണുന്നത്.

ഒരു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കേന്ദ്രം പറയും,​ ഇത്ര കാേടി രൂപ തരുമെന്ന്. 60 ശതമാനം കേന്ദ്രം തരും; 40 ശതമാനം സംസ്ഥാനം നൽകും. ഇൻസെന്റീവ് കേന്ദ്രം മാത്രമല്ല നൽകുന്നത്. ഫിക്സഡ് ഇൻസെന്റീവും മറ്റ് ഇൻസെന്റീവും കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തിലാണ് നൽകുന്നത്.

100 കോടി രൂപ കേന്ദ്രം നൽകിയില്ലെന്നതു മാത്രമല്ല,​ ഇതു സംബന്ധിച്ച് തുടർച്ചയായുള്ള ആവശ്യങ്ങളിൽ അനുഭാവപൂർണമായ നിലപാട് ഉണ്ടായിട്ടില്ല. തൊഴിൽ നിയമങ്ങളുടെ പരിധിയിൽ ആശമാർ കൂടി ഉൾപ്പെടണം എന്ന ആവശ്യം കേന്ദ്രത്തോട് ആവശ്യപ്പെടാവുന്നതാണ്.

ഒരു സംസ്ഥാനം കഴിഞ്ഞ ദിവസം പറഞ്ഞു, എല്ലാം കൂടി 10,​000 രൂപ ആശമാർക്ക് നൽകാമെന്ന്. അതിവിടെ ഒരു മാദ്ധ്യമത്തിൽ വലിയ ബ്രേക്കിംഗ് വാർത്തയായിരുന്നു. കേരളത്തിൽ 10,​000-ത്തിനും 13,​000-ത്തിനും ഇടയിൽ വേതനം ഓരോരുത്തർക്കും ലഭിക്കുന്നുണ്ട്.

14,​000 രൂപ വാങ്ങുന്ന ആശാ വർക്കർമാരുമുണ്ട്. ഈ നിലയിൽ ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന സംസ്ഥാനം കേരളമാണ്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം,​ പാർലമെന്റ് സെഷന് തൊട്ടുമുമ്പ് എം.പിമാരുടെ യോഗം വിളിച്ചിരുന്നു. ആ യോഗത്തിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി കേരളത്തിന് ലഭിക്കേണ്ട തുക ലഭിച്ചിട്ടില്ലന്നതും പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ,​ ആരാേഗ്യ വകുപ്പിന്റെ എന്തെല്ലാം വിഷയങ്ങളാണ് കേന്ദ്രത്തോട് ഉന്നയിക്കാനുള്ളതെന്ന് ചർച്ച ചെയ്തപ്പോൾ, ഇക്കാര്യം അജണ്ടയിൽ ഉൾപ്പെടുത്തി കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് എം പി മാരോട് പറഞ്ഞു.

സംസ്ഥാനത്തിന് ലഭിക്കാനുള്ള 600 കോടിയിലധികം രൂപ നേടിയെടുക്കണമെന്ന കാര്യവും യോഗത്തിൽ പറഞ്ഞിരുന്നു. അത് അവർ പാർലമെന്റിൽ ഉന്നയിക്കുമോ നടപടിയാകുമോയെന്ന കണ്ടറിയണം . ചുരുക്കം പറഞ്ഞാൽ ആശമാരുടെ ആവശ്യങ്ങൾ കേന്ദ്രം കനിയണം

Leave a Reply

Your email address will not be published. Required fields are marked *