Your Image Description Your Image Description

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് കളങ്കമുണ്ടാക്കിയ മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ ഫാ ജോൺ വറുഗീസ് കത്തനാരെ എല്ലാ ചുമതലയിൽ നിന്നും സഭ ഒഴിവാക്കി മാറ്റി നിറുത്തി.

കഴിഞ്ഞ രണ്ടുമാസമായി സഭയിൽ വിവാദം നടക്കുകയായിരുന്നു, അദ്ദേഹം അസിസ്റ്റന്റ് വികാരി ആയിരുന്ന നാലാഞ്ചിറ സെന്റ് മേരിസ്‌ പള്ളിയിലെ ഒരു പ്രവാസി കുടുംബമാണ് പരാതിക്കാർ.

ഈ കുടുംബത്തിന്റെ കയ്യിൽ നിന്നും വട്ടപ്പാറയിലുള്ള ദന്തൽ കോളേജിൽ അഡ്മിഷൻ വാങ്ങി കൊടുക്കാമെന്ന് പറഞ്ഞാണ് ലക്ഷങ്ങൾ തട്ടിയെടുത്തതെന്നാണ് പരാതി.

ഈ കുടുംബം കാതോലിക്ക ബാവയ്ക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി കൊടുത്തു.

കാതോലിക്കാ ബാവയ്ക്ക് കിട്ടിയ പരാതിയിലാണ് സഭ നടപടി എടുത്തത്. വൈദീകർ അനധികൃത സമ്പത്തീക ഇടപാടുകളിൽ അറിഞ്ഞോ അറിയാതെയോ ഇടപെടരുതെന്നും, അങ്ങനെ വന്നാൽ നടപടി എടുക്കണമെന്നും പരിശുദ്ധ സുന്നഹദോസും നേരത്തെ തീരുമാനിച്ചിട്ടുണ്ട്, ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കാതോലിക്കാ ബാവായുടെ നിർദ്ദേശമനുസരിച്ചാണ് സഭ നടപടി എടുത്തത്, മാത്രമല്ല, ഈ കത്തനാർ തിരുവനന്തപുരം ഭദ്രസനത്തിൽ നിന്നുള്ള സഭാ മാനേജിംഗ് കമ്മിറ്റി അംഗവും കൂടിയാണ്.

കഴിഞ്ഞ ആഴ്ച്ച പരിശുദ്ധ സുന്നഹദോസ് കൂടിയ സമയത്ത് ഇദ്ദേഹം ഉൾപ്പെടെ തിരുവനന്തപുരം ഭദ്രാസനത്തിലെ തിരഞ്ഞെടുക്കപ്പെട്ട വിമതർ ദേവലോകത്ത് സമരം ചെയ്തിരുന്നു. ഭദ്രാസന മെത്രാപ്പോലീത്തയെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം,

ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന വൈദീകൻ ഒരിക്കലും ഇതുപോലെയുള്ള സമ്പത്തീക ആരോപണങ്ങളിൽ വരാൻ പാടില്ലാത്തതാണ്, ഈ വൈദീകനെതിരെ നേരത്തെയും പല പരാതികൾ സഭയുടെ മുന്നിൽ വന്നിട്ടുണ്ടെന്നാണ് കേൾക്കുന്നത്,

അതേസമയം തന്നെ തിരുവനന്തപുരം ഭദ്രാസനത്തിലെ വിമത നേതാകൾ ഈ കത്തനാരെ സംരക്ഷിക്കുവാൻ രംഗത്തിറങ്ങി,

അനുരഞ്ജന ചർച്ചകളും കാലുപിടിത്തവും കൈപിടിത്തവുമായി അരമനകളിൽ കേറിയിറങ്ങുന്നുവെന്നാണ് ലഭിക്കുന്ന വിവരം,

പരാതിക്കാർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാമെന്നും നടപടികൾ പിൻവലിക്കണമെന്നും വിമത സംഘം പറഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം.

മോഷണ മുതൽ ഉടമസ്ഥന് തിരിച്ചു കൊടുത്താൽ കേസ് ഇല്ലാതാകുമോ? പണം തിരിച്ചു കൊടുക്കാനുള്ള അവസരങ്ങൾ പലതുണ്ടായിട്ടും കൊടുത്തില്ല , അവരുടെ പരാതി തള്ളിക്കളഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സഭാ നേതൃത്വത്തിന് കൊടുത്തത്, പരാതിക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഏതായാലും മലങ്കര സഭ ഈ കത്തനാർക്കെതിരെ നടപടി ഇപ്പോഴെങ്കിലും എടുത്തതിൽ സഭാ വിശ്വാസികൾ ആഹ്ലാദത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *