Your Image Description Your Image Description

പാലക്കാട് : സ്‌കൂള്‍കോളേജ് വേനലവധിയോടനുബന്ധിച്ച് സ്‌കൂളുകള്‍ അടയ്ക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആലത്തൂര്‍ വികസന സമിതിയോഗം.

പൊലീസ് ഈ വിഷയത്തില്‍ ഗൗരവത്തില്‍ ഇടപെടണമെന്നും യോഗത്തില്‍ ഉയര്‍ന്നു. ആലത്തൂര്‍ ടൗണ്‍ വാനൂര്‍ റോഡ് തകര്‍ന്നിട്ട് വളരെ കാലമായെന്നും, അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും വികസന സമിതിയംഗം യോഗത്തില്‍ ആവശ്യപ്പെട്ടു. കുഴല്‍മന്ദം രജിസ്ട്രഷന്‍ ഓഫീസ് കെട്ടിട നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കാനും വടക്കഞ്ചേരി ടൗണിലെ ഇ-ടോയ്‌ലറ്റ് ഉപയോഗ ശൂന്യമായതിനാല്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ സജ്ജീകരിക്കണമെന്നു വികസന സമിതിയംഗം ആവശ്യപ്പെട്ടു.

ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ചേര്‍ന്ന വികസനസമിതി യോഗത്തില്‍ കെ.ഡി.പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൈനി, രമേഷ്‌കുമാര്‍, കേരളകുമാരി, മിനി നാരായണന്‍,ടി. വത്സല, ഭാര്‍ഗവന്‍, പി.ടി.സഹദേവന്‍, എ.സതീഷ്, എം.സുമതി, ആലത്തൂര്‍ തഹസില്‍ദാര്‍ കെ.ശരവണന്‍, വിവിധ വകുപ്പ് മേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *