Your Image Description Your Image Description

പാനൂർ മൊകേരി വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ ശ്രീധരന്റെ വീട്ടുകാർക്ക് 

വനംവകുപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു ഡിഎഫ്ഒ എസ് വൈശാഖ് ചൊവ്വാഴ്ച കൈമാറും. ഞായറാഴ്ച രാവിലെ കൃഷിയിടത്തിൽ വച്ചാണ് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഷാഫി പറമ്പില്‍ എംപി, എം.എൽ.എ മാരായ കെ.പി. മോഹനൻ, സണ്ണി ജോസഫ്, ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍, പാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി ഹാഷിം, കൂത്തുപറമ്പ് മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ കെ.പി സുജാത
മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വൽസൻ, പാട്യം പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ഷിനിജ തുടങ്ങിയവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *