Your Image Description Your Image Description

മാരുതി സുസുക്കി 2025 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. സെഡാൻ സിയാസ് വളരെ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. എങ്കിലും, 2024 ഫെബ്രുവരിയെ അപേക്ഷിച്ച് അതിന്റെ വിൽപ്പന വർധിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം കമ്പനി 199,400 യൂണിറ്റുകൾ വിറ്റു. അതേസമയം 2024 ഫെബ്രുവരിയിൽ ഇത് 197,471 യൂണിറ്റായിരുന്നു.

കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകൾ സ്വിഫ്റ്റ്, വാഗൺആർ, ബലേനോ എന്നിവയാണ്. അതേസമയം സിയാസിന്റെ 1097 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. ഏപ്രിൽ മാസത്തോടെ സിയാസിന്‍റെ വിൽപ്പന കമ്പനി പൂർണമായും അവാസനിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മാരുതി സിയാസ് ആകെ 7 വകഭേദങ്ങളിൽ ലഭ്യമാണ്. ഇതിൽ സിഗ്മ, ഡെൽറ്റ, ഡെൽറ്റ എടി, സീറ്റ, സീറ്റ എടി, ആൽഫ, ആൽഫ എടി എന്നിവ ഉൾപ്പെടുന്നു.

മാരുതി സിയാസിൻറെ സവിശേഷതകൾ

മാരുതി സിയാസിൽ ഫെബ്രുവരിയിൽ പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ നൽകിയിരുന്നു. കൂടാതെ, കമ്പനി ഇതിൽ മൂന്ന് പുതിയ ഡ്യുവൽ ടോൺ നിറങ്ങൾ ചേർത്തിട്ടുണ്ട്. കറുത്ത മേൽക്കൂരയുള്ള പേൾ മെറ്റാലിക് ഒപ്പുലന്റ് റെഡ്, കറുത്ത മേൽക്കൂരയുള്ള പേൾ മെറ്റാലിക് ഗ്രാൻഡിയർ ഗ്രേ, കറുത്ത മേൽക്കൂരയുള്ള ഡിഗ്നിറ്റി ബ്രൗൺ എന്നിവയാണ് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 11.14 ലക്ഷം രൂപയാണ്.

ഇതിൽ ഇപ്പോൾ ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) എന്നിവ സ്റ്റാൻഡേർഡായി ഉൾപ്പെടുന്നു. അതായത് എല്ലാ വേരിയന്റുകളിലും ഇത് ലഭ്യമാകും. ഡ്യുവൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസർ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD) ഉള്ള ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) തുടങ്ങിയ സവിശേഷതകളും കാറിൽ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *