Your Image Description Your Image Description

വൈദ്യുതി വേർതിരിച്ചെടുക്കുന്നതിനുള്ള ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. റൂർക്കല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടിആർ) ഗവേഷകരാണ് സോളാർ പാനലുകളിൽ നിന്ന് പരമാവധി വൈദ്യുതി വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഇതിന് ഗവേഷകർ പേറ്റന്‍റ് നേടുകയും ചെയ്തു.

അതേസമയം ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസറായ സുസോവോൺ സാമന്ത, പിഎച്ച്ഡി വിദ്യാർത്ഥി സതാബ്‍ദി ഭട്ടാചാര്യ, ഡ്യുവൽ ഡിഗ്രി വിദ്യാർത്ഥി മധുസ്മിത ബാരിക്ക് എന്നിവർ ചേർന്ന് നടത്തിയ ഗവേഷണത്തിനാണ് പേറ്റന്‍റ് ലഭിച്ചത്. ഇത് വേഗത്തിൽ സൂര്യപ്രകാശത്തിലും താപനിലയിലുമുള്ള മാറ്റങ്ങളോട് പ്രതികരിക്കുന്നതിനാൽ സിസ്റ്റത്തിന് പരമാവധി കാര്യക്ഷമതയിൽ സ്ഥിരമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.

ഈ പദ്ധതി ക്ലീൻ എനർജി റിസർച്ച് ഇനിഷ്യേറ്റീവിന് കീഴിൽ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. സൗരോർജ ഉത്പാദനത്തിലെ പ്രധാന വെല്ലുവിളികളെ നേരിടാൻ ഈ കണ്ടുപിടുത്തം പര്യാപ്തമാണെന്ന് ഗവേഷകർ പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ കാരണം പരമ്പരാഗത സൗരോർജ്ജ സംവിധാനങ്ങൾക്ക് വൈദ്യുതിയിൽ ഏറ്റക്കുറച്ചിലുകൾ നേരിടേണ്ടി വരുന്നു. കൂടാതെ വില കൂടിയ കറന്‍റ് സെൻസറുകളും ആവശ്യമാണ്.

അതേസമയം വിലയേറിയ കറന്‍റ് സെൻസറുകളുടെ ആവശ്യകത ഇല്ലാതാക്കൽ, ചെലവ് കുറയ്ക്കൽ എന്നിവ ഇതിൽ ഉൾപെടുമെന്നാണ് ഗവേഷകർ പറയുന്നത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ മുതൽ ഹോം ലൈറ്റിംഗ് സിസ്റ്റങ്ങളും മൈക്രോഗ്രിഡ് സൊല്യൂഷനുകളും വരെ വിപുലമായ ആപ്ലിക്കേഷനുകൾ ഈ സംവിധാനത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *