Your Image Description Your Image Description

മലപ്പുറം ചുങ്കത്തറ ഭീഷണി പ്രസംഗത്തില്‍ പി വി അന്‍വറിനെതിരെ കേസ് എടുത്ത് പൊലീസ്. എടക്കര പൊലീസാണ് കേസെടുത്തത്. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തലയടിച്ചു പൊട്ടിക്കുമെന്ന പി വി അന്‍വറിന്റെ പ്രസംഗത്തിനെതിരെയാണ് കേസ്. സിപിഎം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ചുങ്കത്തറയിലെ കൂറുമാറിയ വനിതാ പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നാണ് പി വി അന്‍വറിന്റെ ആരോപണം. അന്‍വറിന്റെ ഒപ്പം നടന്നാല്‍ കുടുംബം അടക്കം പണി തീര്‍ത്തുകളുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്‌സ് മെസേജെന്നും ഭീഷണിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും പി വി അന്‍വര്‍ പറഞ്ഞു.

‘മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സി പി എം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇത്. ഒരു തര്‍ക്കവുമില്ല ഞങ്ങള്‍ തലക്കേ അടിക്കൂ, പറഞ്ഞു വിടുന്ന തലകള്‍ക്കെതിരെ അടിക്കും’ എന്നാണ് പി വി അന്‍വര്‍ പ്രസംഗത്തില്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *