Your Image Description Your Image Description

കൊല്ലം: കുളംവറ്റിച്ച് മീൻ പിടിക്കുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ഓച്ചിറയിലാണ് ദാരുണസംഭവം. തയ്യില്‍ തറയില്‍ അജയന്‍-സന്ധ്യ ദമ്പതികളുടെ മകനായ ആദര്‍ശ്(26) ആണ് മരിച്ചത്. പ്രയാര്‍ വടക്ക് കളീക്കശ്ശേരില്‍ ക്ഷേത്രത്തിന് സമീപം വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം.

സുഹൃത്തുക്കളോടൊപ്പം കുളത്തിലെ വെള്ളംവറ്റിച്ച് മീന്‍ പിടിക്കുന്നതിനിടെയായിരുന്നു സംഭവം. കൈയില്‍കിട്ടിയ കരട്ടി എന്ന മീനിനെ വായില്‍ കടിച്ചുപിടിച്ച് മറ്റൊരു മീനിനെ പിടിക്കാനായി ശ്രമിക്കുന്നതിനിടെ വായിലിരുന്ന മീന്‍ തൊണ്ടയിലേക്കിറങ്ങിയാണ് അപകടമുണ്ടായത്.

യുവാവിനെ ഉടൻതന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദർശിന്‍റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *