Your Image Description Your Image Description

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ചിത്രം മെഡിക്കൽ മിറാക്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ ഒരു ഹോസ്പിറ്റലിന്റെ ചുറ്റുപാട് സൂചിപ്പിക്കുന്ന തരത്തിൽ ഒരു ഗ്ലാസ്സ് ഡോറിലൂടെ നേരെ നോക്കുന്ന തരത്തിൽ സംഗീതിന്റെ ഫോട്ടോയാണ് ഉള്ളത്. ഒരു മനുഷ്യനും കുരങ്ങും ചേർന്ന പോലെയുള്ള വ്യത്യസ്ഥമായ പോസ്റ്റർ നിലവിൽ സോഷ്യൽ മീഡിയ ആകെയും തരംഗമായിരിക്കുകയാണ്.

മിഡിൽ ക്ലാസ് മെമ്പേഴ്സ് എന്ന ബാനറിൽ അനിരുദ്ധ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ശ്യാമിൻ ഗിരീഷും, കഥയും തിരക്കഥയും നിർവ്വഹിക്കുന്നത് നിലീൻ സാന്ദ്രയാണ്, മലയാളികൾ ഈ ഇടെ ഏറെ നെഞ്ചിലേറ്റിയ സാമർത്ഥ്യ ശാസ്ത്രമെന്ന ഹിറ്റ് വെബ്സീരിൻസിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചതും ഇവർ തന്നെയാണ്. കിഷ്കിന്ദാ കാണ്ഡം, രേഖചിത്രം എന്നീ സൂപ്പർ സിനിമകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച മുജീബ് മജീദാണ് ഈ ചിത്രത്തിന് വേണ്ടിയും സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നത്.

രോമാഞ്ചം എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് സിനിമയുടെ ഛായാഗ്രാഹകനായ സിനു താഹിറിന്റെയാണ് സിനിമാറ്റോഗ്രാഫി. ചമ്മൻ ചാക്കോയുടേതാണ് എഡിറ്റിംഗ് നിലവിൽ മുഖ്യധാരയിലെ ഏറ്റവും ഡിമാന്റുള്ള, കഴിവുള്ള ഒരു ടെക്നിക്കൽ ടീമാണ് ഈ ചിത്രത്തിന്റെ അണിയറയിലുള്ളത് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ അടുത്ത അപ്ഡേറ്റുകൾക്കായി പ്രേക്ഷകർ കാത്തിരിക്കാൻ മറ്റൊരു കാരണം. മെഡിക്കൽ മിറാക്കിലിന്റെ മാർക്കറ്റിംഗ് നിർവ്വഹിക്കുന്നത് ഓബ്സ്ക്യൂറ എന്റർടൈന്മെന്റ്സ്.

ബ്രോമാന്‍സ് എന്ന ചിത്രമാണ് സംഗീതിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *