Your Image Description Your Image Description

മുംബൈ : നീണ്ട 5 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നടി കങ്കണ റണാവത്തും ഗാനരചയിതാവ് ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പായി. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജാവേദ് അക്തറിനെതിരെ നടത്തിയ വിവാദ പരാമർശങ്ങളിലാണ് കങ്കണ റണൗട്ട് മാപ്പ് പറഞ്ഞു.

2020 ൽ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ തന്റെ പേര് വലിച്ചിഴച്ച് അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചാണ് ജാവേദ് അക്തർ കങ്കണക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. ഇതിനുപിന്നാലെ തന്നെ ജാവേദ് അക്തർ അപമാനിച്ചു എന്ന് ആരോപിച്ച് കങ്കണയും കേസ് നൽകിയിരുന്നു.

ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരായ കങ്കണയും അക്തറും കേസ് ഒത്തുതീർപ്പാക്കിയതായി അറിയിച്ചു. തെറ്റിദ്ധാരണ മൂലമാണ് അക്തറിനെതിരെ പ്രസ്താവന നടത്തിയതെന്നും അതിന്റെ പേരിൽ ജാവേദ് അക്തറിന് ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും കങ്കണ പറഞ്ഞു. കങ്കണയുടെ മാപ്പ് അംഗീകരിച്ച അക്തർ പരാതി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചു.

ഒത്തുതീർപ്പായതിന് ശേഷം ജാവേദ് അക്തറുമായി ഒരുമിച്ചുള്ള ചിത്രങ്ങളും കങ്കണ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. തന്റെ പുതിയ സിനിമയ്ക്ക് പാട്ടെഴുതാൻ ജാവേദ് അക്തർ സമ്മതിച്ചെന്നും കങ്കണ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *