Your Image Description Your Image Description

വേനൽക്കാലമായാൽ പിന്നെ പാനീയ വിപണികൾ സ്ഥാനംപിടിക്കാൻ തുടങ്ങും. ഓരോ സീസണിലും എന്തെങ്കിലും വ്യത്യസ്തത കൊണ്ട് വന്ന വിപണിയെ കൂടുതൽ കൈയ്യേറുക എന്നതാണ് ഓരോ കമ്പനികളുടെയും ലക്‌ഷ്യം. കൊക്കകോളയും ഇന്ത്യന്‍ വിപണിയില്‍ നേരത്തെ തന്നെ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത്തവണ ഇലക്ട്രോലൈറ്റുകളും തേങ്ങാവെള്ളവും കൊണ്ട് നിര്‍മിക്കുന്ന ആഗോള സ്പോര്‍ട്സ് ഡ്രിങ്ക്സ് ബ്രാന്‍ഡായ ബോഡി ആര്‍മര്‍ലൈറ്റിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുകയാണ് കൊക്കകോള. കാര്‍ട്ടണുകളിലും പെറ്റ് ബോട്ടിലുകളിലും ലഭിക്കുന്ന ഇത് അമേരിക്കയിലെ ജനപ്രിയ ബ്രാന്റാണ്.

ഇതിന് പുറമേ ഹോണസ്റ്റ് ടീ, വിറ്റാമിന്‍ വാട്ടര്‍ തുടങ്ങിയ പാനീയ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുകയും കോക്ക് സീറോ ഷുഗര്‍, സ്പ്രൈറ്റ് സീറോ ഷുഗര്‍ എന്നിവ വിപണിയിലെത്തിക്കാനും കൊക്കകോള പദ്ധതിയിടുന്നതായി കൊക്കകോള ഇന്ത്യ & സൗത്ത് വെസ്റ്റ് ഏഷ്യയിലെ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് സുന്ദീപ് ബജോറിയ പറഞ്ഞു. കൂടാതെ തംസ്അപ്പും സ്പ്രൈറ്റും 2 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ബ്രാന്‍ഡുകളായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അസമില്‍ ഉല്‍പാദിപ്പിക്കുന്ന ഓര്‍ഗാനിക് ടീ ബ്രാന്‍ഡാണ് ഹോണസ്റ്റ് ടീ. നിലവില്‍ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ കൊക്കകോളയുടെ വിറ്റമിന്‍ വാട്ടര്‍ ലഭ്യമാക്കും. തംസ്അപ്പ്, കോക്ക്, സ്പ്രൈറ്റ് , മിനിറ്റ് മെയ്ഡ്, മാസ, കിന്‍ലി തുടങ്ങിയ ബ്രാന്‍ഡുകളും കൊക്കകോളയുടെ ഉടമസ്ഥതയിലുള്ളവയാണ്.

2024ലെ കടുത്ത ചൂടിൽ പാനീയ കമ്പനികള്‍ വമ്പൻ നേട്ടമാണ് നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുപ്പിയിലാക്കിയ ശീതളപാനീയ വിപണി 41% വളര്‍ച്ചയാണ് നേടിയിരുന്നു. ഇത്തവണയും വരാനിരിക്കുന്ന ചൂടിനെ മുൻകൂട്ടി കണ്ട് പാനീയ കമ്പനികള്‍ പ്രതീക്ഷയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *