Your Image Description Your Image Description

ഗുണങ്ങളുടെ കാര്യത്തിൽ കറിവേപ്പിലയുടെ തട്ട് എന്നും താണ് തന്നെയിരിക്കും. മീൻ വറുക്കാനും, കറിയുടെ രുചിയും മണവും വർധിപ്പിക്കാനും മാത്രമല്ല തലമുടിയുടെ ആരോഗ്യത്തിനും കറിവേപ്പില തന്നെ താരം.

തലമുടിയുടെ വളർച്ചയ്ക്ക് സഹായകരമായ ധാരാളം പോഷകങ്ങൾ അതിലടങ്ങിയിട്ടുണ്ട്. ഇത് കാലാകാലങ്ങളായി മുടിക്കായി ഉപയോഗിക്കാറുണ്ട്. ഇതിനൊപ്പം ഉലുവയും, കടുകെണ്ണയും പോലെയുള്ളവ ചേർത്താൽ ഫലം വർധിക്കും.

മുടിക്ക് നിറവും കരുത്തും പകരുന്നതിന് കറിവേപ്പില ഉപയോഗിച്ച് ഒരു ഹെയർ മാസ്ക് തയ്യാറാക്കാം.

വേണ്ട ചേരുവകൾ നോക്കാം

ഉലുവ- 1 ടേബിൾസ്പൂൺ
ജീരകം- 1 ടേബിൾസ്പൂൺ
അരി- 2 ടേബിൾസ്പൂൺ
കടുകെണ്ണ- 1 ടേബിൾസ്പൂൺ
കറിവേപ്പില

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ ബൗളിലേയ്ക്ക് ഉലുവ, ഒരു ടേബിൾസ്പൂൺ ജീരകം, രണ്ട് ടേബിൾസ്പൂൺ അരി, കറിവേപ്പില എന്നിവ എടുക്കാം. അതിലേയ്ക്ക് കുറച്ച് വെള്ളം ഒഴിച്ച് മാറ്റി വയ്ക്കാം. ഇത് ഒരു മിക്സിയിൽ ചേർത്ത് അരയ്ക്കാം. അരച്ചെടുത്ത മിശ്രിതത്തിലേയ്കക് കടുകെണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ശിരോചർമ്മത്തിലും തലമുടിയിലും ഈ മിശ്രിതം പുരട്ടി 40 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *