Your Image Description Your Image Description

ധനകാര്യ സ്ഥാപനത്തിന്റെ സേവങ്ങളില്‍ നിങ്ങള്‍ക്ക് പരാതിയുണ്ടോ? ഉണ്ടെങ്കില്‍ എവിടെ പരാതിപ്പെടും എന്ന സംശയമുള്ളവര്‍ ശ്രദ്ധിക്കുക. ആര്‍ബിഐ നിയന്ത്രണത്തിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെയും ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാന്‍ കഴിയും ഇതിനായി ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീം കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. 2021 നവംബര്‍ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. ആര്‍ ബി ഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് സ്‌കീം വഴി ലക്ഷ്യമിടുന്നത്.

Also Read: ഫെബ്രുവരി 26 ന് ഓഹരി വിപണി തുറക്കുമോ?

ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീമിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ബാങ്കിംഗ് ഓംബുഡ്സ്മാന്‍ സ്‌കീം, നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍ സ്‌കീം, ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള ഓംബുഡ്സ്മാന്‍ സ്‌കീം, എന്നിങ്ങനെ മൂന്ന് ഓംബുഡ്സ്മാന്‍ സ്‌കീമുകളെ സംയോജിപ്പിച്ചുകൊണ്ട് ഒറ്റസംവിധാനമാക്കിമാറ്റിയതാണ് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീം. .
വാണിജ്യ ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ തുടങ്ങിയ ആര്‍ബിഐയുടെ നിയന്ത്രണത്തിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയും പരാതിയുണ്ടെങ്കില്‍ നല്‍കാം
കാലതാമസം, അമിത നിരക്ക് ഈടാക്കല്‍, ധനകാര്യ ഉല്‍പന്നങ്ങളുടെ തെറ്റായ വില്‍പന, വഞ്ചന പോലുള്ള സേവനത്തിലെ പോരായ്മയകള്‍ക്കെതിരെയും ഉപഭോക്താക്കള്‍ക്ക് പരാതികള്‍ നല്‍കാം
ഒരു രാജ്യം-ഒരു ഓംബുഡ്‌സ്മാന്‍’ എന്ന അടിസ്ഥാന തത്വം കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ എവിടെ നിന്നും പരാതികള്‍ ഫയല്‍ ചെയ്യാം, അവ അടുത്തുള്ള ഓംബുഡ്‌സ്മാന്‍ ഓഫീസ് കൈകാര്യം ചെയ്യും.
ഓംബുഡ്‌സ് മാന്റെ സേവനം തികച്ചും സൗജന്യമാണ്. ഉപഭോക്താക്കള്‍ ഇതിനായി ഫീസോ നിരക്കുകളോ നല്‍കേണ്ടതില്ല.പരാതികള്‍ ഫയല്‍ ചെയ്യുന്നതിനോ പിന്തുടരുന്നതിനോ, പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി നിയന്ത്രിത സ്ഥാപനങ്ങളില്‍ നിന്ന് ഓംബുഡ്സ്മാന്‍ സ്‌കീം ഒരു ഫീസും ചെലവും ഈടാക്കില്ല.
പരാതി ലഭിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ പരാതികള്‍ പരിഹരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇക്കാര്യം വ്യക്തമാക്കി ആര്‍ബിഐ ഓംബുഡ്‌സ്മാനോടും പരാതിപ്പെടാം. സ്ഥാപനത്തിന്റെ ഭാഗത്ത് പോരായ്മകള്‍ ഉണ്ടെങ്കില്‍ ഉപഭോക്താവിനുണ്ടായ നഷ്ടത്തിന് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാനും ഓംബുഡ്‌സ് മാന് ഉത്തരവിടാം
ഉപഭോക്താക്കള്‍ക്ക് https://cms.rbi.org.in എന്നലവെബ്‌സൈറ്റില്‍ ഓണ്‍ലൈനായി പരാതികള്‍ ഫയല്‍ ചെയ്യാനും, പരാതികളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും വെബ്സൈറ്റില്‍ ഓംബുഡ്സ്മാന്‍ ഓഫീസുകളുടെ വിശദാംശങ്ങള്‍ കാണാനും കഴിയും

Leave a Reply

Your email address will not be published. Required fields are marked *