എറണാകുളം : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പോളിമർ സയൻസ് ആൻറ് റബ്ബർ ടെക്നോളജി വകുപ്പിൽ ടെക്നീഷ്യൻ ഗ്രേഡ് II കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് വിഷയത്തിൽ ITI സർട്ടിഫിക്കറ്റ്, എഞ്ചിനീയറിംഗ് കോളേജിലോ സർവകലാശാലകളിലോ രണ്ട് വർഷത്തെ പ്രവർത്തിപരിചയം എന്നിവ ഉളളവർക്ക് അപേക്ഷിക്കാം. 18 നും 36 നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് ഒന്നിന് മുൻപായി recruit.cusat.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പി (പ്രായം, യോഗ്യത മുതലായവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ സഹിതം) ‘ആപ്ലിക്കേഷൻ ഫോർ ദ പോസ്റ്റ് ഓഫ് ടെക്നീഷ്യൻ ഗ്രേഡ് II, ഡിപ്പാർട്ടമെൻറ് ഓഫ് പോളിമർ സയൻസ് ആൻറ് റബ്ബർ ടെക്നോളജി ഓൺ കോൺട്രാക്ട് ബേസിസ് എന്ന കുറിപ്പോടെ ‘രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊച്ചി-22’ എന്ന വിലാസത്തിൽ മാർച്ച് 8 ന് മുൻപ് ലഭിക്കുന്ന വിധത്തിൽ അയക്കണം.