Your Image Description Your Image Description

കല്‍പ്പറ്റ: മരം മുറിക്കുന്നതിനിടെ അപകടം, മരക്കൊമ്പ് ദേഹത്തു വീണ് മര വ്യാപാരിയായ യുവാവിന് ദാരുണാന്ത്യം. താഴെ അരപ്പറ്റ പേരങ്കില്‍ 42 കാരനായ പ്രശാന്ത് എന്ന കുട്ടൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. മുക്കംകുന്നില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരം മുറിക്കുന്നതിനിടെ മുറിച്ച മരം മറ്റൊരു മരത്തിലേക്കു വീണു. തുടർന്ന് ആ മരത്തിന്റെ കൊമ്പ് പൊട്ടി പ്രശാന്തിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ വിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പേരങ്കില്‍ പത്മനാഭന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: നിധില. മകള്‍: ഋതുനന്ദ. സഹോദരങ്ങള്‍: സുനില്‍ ദത്ത് (ആരോഗ്യ വകുപ്പ്), പ്രമോദ് -(സിആര്‍പിഎഫ്). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *