Your Image Description Your Image Description

കൈലാസ്- മാനസരോവർ യാത്ര പുനരാംരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കൈലാസ്- മാനസരോവർ യാത്ര പ്രധാന വിഷയമായി. ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി 20 വിദേശകാര്യമന്ത്രിമാരുടെ യോ​ഗത്തിനിടെയായിരുന്നു ഉഭയകക്ഷി ചർച്ച നടന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിൽ നേരിട്ട് വിമാന സർവീസ്, അതിർത്തിയിലെ ശാന്തിയും സാമാധനവും നിലനിർത്തൽ എന്നിവയും ചർച്ച വിഷയമായി.

ഇരു രാജ്യങ്ങളിലെ വിദേശകാര്യ സെക്രട്ടറിമാർ തമ്മിൽ കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയിൽ കൈലാസ്- മാനസരോവർ യാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച് ധാരണയായിരുന്നു. 2025 ലെ വേനൽക്കാലത്ത് യാത്ര പുനരാരംഭിക്കുമെന്നാണ് സൂചന. ടിബറ്റിലെ കൈലാസ പർവതവും മാനസരോവർ തടാകവും സന്ദർശിക്കുന്ന യാത്ര കോവിഡിന് ശേഷമാണ് നിർത്തിവെച്ചത്. എന്നാൽ ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, 2020 മുതൽ നിർത്തിവച്ച കൈലാസ മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിക്കുകയായിരുന്നു..

കൈലാസ് മാനസരോവർ യാത്രയുടെ കാഠിന്യം കുറയ്ക്കാൻ വേണ്ടിയായിരുന്നു പുതിയ റോഡ് നിർമിച്ചത്. ഇതോടെ, ദൈർഘ്യം കുറഞ്ഞതും കൂടുതൽ സുഖപ്രദമായതും ചെലവ് കുറഞ്ഞതുമായ ഒരു യാത്രയായി മാറിയിട്ടുണ്ടായിരുന്നു ഇത് . ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഇത് ആശ്വാസമാണ് നൽകിയിരുന്നത് . ഉത്തരാഖണ്ഡിലെ ധാർചുലയെയും ലിപുലെഖിനെയും ബന്ധിപ്പിക്കുന്ന റോഡാണ് യാത്ര ലളിതമാക്കിയിരുന്നത്. ഇന്ത്യയെ തിബറ്റുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ലിപുലെഖ്. അതുകൊണ്ടു തന്നെ, ചൈനയിലെ തിബറ്റ് മേഖലയിൽ സ്ഥിതി ചെയ്യുന്ന കൈലാസ് മാനസരോവർ യാത്ര കൂടുതൽ എളുപ്പമാക്കാൻ പുതിയ റോഡ് സഹായിച്ചിരുന്നു .

ഇന്ത്യയിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കൈല്‌സ് മാനസരോവർ. പരമശിവൻ വസിക്കുന്നത് ഇവിടെയാണ് എന്നാണ് വിശ്വാസം. പുരാണങ്ങളിലും മറ്റുമൊക്കെ ധാരാളം കേട്ടിട്ടുള്ള കൈലാസം തൊട്ടടുത്ത് കാണുക എന്നത് വിശ്വാസികൾ പുണ്യമായി കരുതുന്നു. ബുദ്ധ മതത്തിലും ജൈന മതത്തിലും ഈ സ്ഥലത്തിന് പ്രാധാന്യമുണ്ട്. ബാച്ചുകളായി എല്ലാ വർഷവും തീർത്ഥാടകർ കൈലാസ് മാനസരോവറിലേക്ക് പുറപ്പെടും. പുതിയ റോഡ് വന്നതോടെ യാത്രാ ദൈർഘ്യം ആറു മണിക്കൂറായി കുറഞ്ഞിരുന്നു .

പുതിയ റോഡിലൂടെയുള്ള യാത്ര, ദൈർഘ്യം മാത്രമല്ല കുറച്ചിരുന്നത്, കഠിനമേറിയ യാത്രയെ അൽപം ലളിതമാക്കുക കൂടിയാണ് ചെയ്തിരുന്നത് . ഈ റോഡ് വന്നതോടെ ആളുകൾ, കടുത്ത ട്രെക്കിംഗ് ഒഴിവാക്കി കൊണ്ട് കൈലാസ് മാനസരോവറിലെത്തിയിരുന്നു . മുമ്പ് പ്രായമായവരിൽ പലരെയും ഈ യാത്രയിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നത് ഇവിടേക്കുള്ള കഠിനമായ പാതയായിരുന്നു. എന്നാൽ റോഡ് വന്നതോടെ ഏത് പ്രായക്കാർക്കും വലിയ ബുദ്ധിമുട്ടില്ലാതെ കൈലാസ നാഥനെ കാണാൻ കഴിഞ്ഞിരുന്നു. അതിനു ഒരു അത്‌ലറ്റിന്റെ കായികക്ഷമത വേണമെന്ന് നിർബന്ധവുമില്ല.
ലിപുലെഖ് ചുരം കഴിഞ്ഞാൽ ഒരു അഞ്ച് കിലോമീറ്റർ ദൂരം ട്രെക്ക് ചെയ്യണം. ഇതൊഴിച്ച് മറ്റ് കാഠിന്യമേറിയ കാര്യങ്ങളൊന്നുമില്ല. ട്രെക്ക് കഴിഞ്ഞ് 130 കിലോമീറ്റർ റോഡ് മാർഗം യാത്ര ചെയ്യേണ്ടതുണ്ട്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പിതോർഗാഡ് മുതൽ ഗുഞ്ചി വരെയുള്ള കോൺവോയ്ും തുടർന്നുണ്ടായിരുന്നു. വീഡിയോ കോൺഫ്രൻസ് വഴിയായിരുന്നു ഫ്‌ളാഗോഫ്.

Leave a Reply

Your email address will not be published. Required fields are marked *