Your Image Description Your Image Description

കണ്ണൂർ : സിവില്‍ ജുഡീഷ്യറി വകുപ്പില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി തളിപ്പറമ്പില്‍ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷകര്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ കോടതികളില്‍ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവര്‍ ആയിരിക്കണം. 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടുള്ളതല്ല. കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന.

യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾ ബയോഡാറ്റയും (മൊബൈല്‍ നമ്പറും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ) വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും പെന്‍ഷന്‍ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകൾ സമർപ്പിക്കണം. മാർച്ച് മൂന്നിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷകൾ സമർപ്പിക്കാം. വിലാസം- ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി, പിന്‍ 670101. ‌ഫോണ്‍ : 04902341008

Leave a Reply

Your email address will not be published. Required fields are marked *