Your Image Description Your Image Description

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ ഗു​ഡ്സ് ട്രെ​യി​ൻ പാ​ളം തെ​റ്റി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8:30 ഓ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള തി​തി​ല​ഗ​ഡ് യാ​ർ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​നി​ന്‍റെ മൂ​ന്ന് ബോ​ഗി​ക​ളാ​ണ് പാ​ളം തെ​റ്റി​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും,സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി ഈസ്റ്റ് കോസ്റ്റ് റെയിൽവേയിലെ ഉദ്യോഗസ്ഥരും സാംബൽപൂരിലെ ഡിവിഷണൽ റെയിൽവേ മാനേജരും (ഡിആർഎം) സ്ഥലത്തെത്തി പരിശോധന നടത്തി.

സി​മ​ന്‍റ് പ്ലാ​ന്‍റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ചു​വ​ന്ന ചെ​ളി​യു​മാ​യി ലൈ​ൻ എ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ളാ​ണ് പാ​ളം തെ​റ്റി​യ​തെ​ന്നും ഗു​ഡ്സ് ട്രെ​യി​നി​ന്‍റെ മൂ​ന്ന് ബോ​ഗി​ക​ൾ ഒ​ഴി​കെ ബാ​ക്കി ഭാ​ഗ​ങ്ങ​ളെ​ല്ലാം ട്രാ​ക്കി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​താ​യും സാം​ബ​ൽ​പൂ​ർ ഡി​ആ​ർ​എം തു​ഷാ​ർ​കാ​ന്ത പാ​ണ്ഡെ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *