Your Image Description Your Image Description

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്ന് കും​ഭ​മേ​ള​യ്ക്ക് പോ​യ ആ​ളെ കാ​ണാ​നി​ല്ല. ചെ​ങ്ങ​ന്നൂ​ര്‍ കൊ​ഴു​വ​ല്ലൂ​ര്‍ സ്വ​ദേ​ശി മേ​ലേ​തി​ല്‍ വീ​ട്ടി​ല്‍ ജോ​ജു ജോ​ര്‍​ജി​നെ​യാ​ണ് കാ​ണാ​താ​യ​ത്.

ഫെ​ബ്രു​വ​രി ഒ​ന്‍​പ​തി​ന് ഉ​ച്ച​യ്ക്ക് 2.30 ന് ​അ​യ​ല്‍​വാ​സി​യും സു​ഹൃ​ത്തു​മാ​യ ഷി​ജു​വി​നൊ​പ്പം ട്രെ​യി​ന്‍ മാ​ര്‍​ഗം കും​ഭ​മേ​ള​യ്ക്ക് പോ​യ​താ​യി​രു​ന്നു ജോ​ജു. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു.

പ​ന്ത്ര​ണ്ടാം തീ​യ​തി ജോ​ജു മ​റ്റൊ​രു ഫോ​ണി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു​വെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. ത​ന്‍റെ ഫോ​ണ്‍ ത​റ​യി​ല്‍ വീ​ണ് പൊ​ട്ടി​യെ​ന്നും ഒ​പ്പ​മു​ള്ള സു​ഹൃ​ത്തി​ന്‍റെ ഫോ​ണി​ല്‍ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ജോ​ജു വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​ത്.

പ​തി​നാ​ലാം തീ​യ​തി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തു​മെ​ന്നും ജോ​ജു അ​റി​യി​ച്ചി​രു​ന്നു. പ​തി​നാ​ലാം തീ​യ​തി ജോ​ജു​വി​നൊ​പ്പം പോ​യ ഷി​ജു തി​രി​കെ​യെ​ത്തി​യെ​ങ്കി​ലും ജോ​ജു​വി​നെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വു​മി​ല്ലെ​ന്നും വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ വീ​ട്ടു​കാ​ര്‍ പ​രാ​തി നൽകി. ജോ​ജു​വി​നൊ​പ്പം പോ​യ ഷി​ജു പ​റ​യു​ന്ന​ത് വി​ശ്വാ​സ​യോ​ഗ്യ​മ​ല്ല. പോ​ലീ​സ് വി​ളി​പ്പി​ച്ചി​ട്ടും അ​യാ​ള്‍ പോ​കാ​നോ മൊ​ഴി ന​ല്‍​കാ​നോ ത​യാ​റാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.

Leave a Reply

Your email address will not be published. Required fields are marked *