Your Image Description Your Image Description

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ ശേഷി വർധിപ്പിക്കുന്നതിനും ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുന്നതിനുമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കേരളത്തിൽ 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. അദാനി പോർട്‌സ് ആൻഡ് സെസ് ലിമിറ്റഡ് എംഡി കരൺ അദാനിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം വിഴിഞ്ഞം തുറമുഖം വികസിപ്പിക്കുകയും സംസ്ഥാനത്ത് സിമന്റ് ഉല്‍പ്പാദന ശേഷി വർധിപ്പിക്കാൻ സംരംഭങ്ങൾ തുടങ്ങുമെന്നും അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് കരണ്‍ അദാനി പ്രഖ്യാപനം നടത്തിയത്. വിഴിഞ്ഞം തുറമുഖം വികസിപ്പിക്കുന്നതിനായി അദാനി ഗ്രൂപ്പ് ഇതിനകം 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

‘വികസനത്തിൻ്റെയും പുരോഗതിയുടെയും മാതൃകയായി കേരളം ഉയർന്നുവരുന്നു. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അദാനി ഗ്രൂപ് അഭിമാനിക്കുന്നു’. ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ കരൺ അദാനി പറഞ്ഞു. ‘ഞങ്ങള്‍ കേരളത്തില്‍ 30,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം യാത്രക്കാരില്‍ നിന്ന് 1.2 കോടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 5500 കോടിയുടെ നിക്ഷേപം നടത്തും. ഇതിന് പുറമേ കൊച്ചിയില്‍ ഒരു ലോജിസ്റ്റിക്‌സ്, ഇ-കോമേഴ്സ് ഹബ് സ്ഥാപിക്കുകയും കൊച്ചിയില്‍ സിമന്റ് ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും’,കരണ്‍ അദാനി കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ മൂവായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *