Your Image Description Your Image Description

2024 സെപ്റ്റംബറില്‍ കാലിഫോര്‍ണിയയ്ക്ക് മുകളിലൂടെ 20,000 അടി ഉയരത്തില്‍ സഞ്ചരിക്കുമ്പോള്‍ ഒരു നിഗൂഢമായ വസ്തു തന്റെ വിമാനത്തിന്റെ തൊട്ടരികിലൂടെ കടന്നുപോയെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ വ്യോമസേന പൈലറ്റ്. ഒരു ഇരുണ്ട ചാരനിറത്തിലുള്ള, സിലിണ്ടര്‍ ആകൃതിയിലുള്ള ഒരു നിഗൂഢ വസ്തുവാണ് അപകടകരമായി വ്യോമസേന വിമാനത്തിന്റെ തൊട്ടരികിലേയ്ക്ക് പാഞ്ഞടുത്തതെന്നാണ് പൈലറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 17 ന് ഉച്ചയ്ക്ക് 2:30 നാണ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായത്. ഉടന്‍ തന്നെ ലോസ് ഏഞ്ചല്‍സിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് റേഡിയോ സന്ദേശം അയച്ചതായും പൈലറ്റ് പറയുന്നു. ന്യൂയോര്‍ക്ക് ടൈംസിലാണ് വ്യോമസേന പൈലറ്റ് യുഎഫ്ഒ കണ്ടതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, അതൊരു ഡ്രോണ്‍ ആയിരിക്കുമോ എന്നാണ് തന്നോട് തിരക്കിയതെന്ന് പൈലറ്റ് പറയുന്നു. എന്നാല്‍ ആ ഉയരത്തില്‍, പ്രത്യേക ആകൃതിലുള്ള ഡ്രോണുകള്‍, അപൂര്‍വമായിരുന്നു. തുടര്‍ന്ന് സെന്‍സര്‍ ഓപ്പറേറ്റര്‍ ഇപ്പോള്‍ ക്യാമറയില്‍ തിരഞ്ഞപ്പോള്‍ ആ സംഭവം സത്യമായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ഒരു മിനിറ്റിനുള്ളില്‍, പൈലറ്റിന്റെ ഓണ്‍ബോര്‍ഡ് റഡാര്‍ അകലെ ഒരു വസ്തുവിനെ കണ്ടെത്തി. 40 സെക്കന്‍ഡിനുള്ളില്‍, അത് വീണ്ടും പ്രത്യക്ഷപ്പെട്ടു. അതിന് അത്രയും വേഗതയായിരുന്നുവെന്ന് പൈലറ്റ് പറയുന്നു. അത് പിന്നീട് യുഎഫ്ഒ ആണെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് അറിയിപ്പ് വന്നതായും അദ്ദേഹം ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *