Your Image Description Your Image Description

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ചിത്രാ നായര്‍ വിവാഹിതയായി. ലെനീഷ് ആണ് വരന്‍. ആര്‍മി ഏവിയേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സുമലതയുടെ മകന്‍ അദ്വൈത് ചടങ്ങില്‍ സാന്നിധ്യമായി. ലെനീഷിന് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്.

തന്റെ ആദ്യ വിവാഹം ഇരുപതുകളുടെ തുടക്കത്തിലാണെന്ന് നേരത്തേ ഒരു അഭിമുഖത്തില്‍ ചിത്ര പറഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ് ടിടിസി പഠിക്കുമ്പോള്‍ തന്നെ വിവാഹം കഴിച്ചയച്ചു. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. അധികം വൈകാതെ വിവാഹമോചനം നേടി. മകന് പതിനാല് വയസ് പ്രായമുണ്ട്. തന്റെ കൂടെ മകന്‍ നടക്കുമ്പോള്‍ അനിയനാണോ എന്ന് പലരും ചോദിക്കാറുണ്ടെന്നും ചിത്ര പറഞ്ഞിരുന്നു.

കാസര്‍കോട് നീലേശ്വരം കുന്നുകൈ സ്വദേശിനിയാണ് ചിത്രാ നായര്‍. അധ്യാപികയായിരുന്ന ചിത്ര, കൊവിഡ് കാലത്ത് ജോലി ഉപേക്ഷിച്ചു. തുടര്‍ന്ന് സിനിമാ ഓഡിഷനുകളില്‍ പങ്കെടുത്ത് തുടങ്ങി. മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ട് എത്ത ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നത്. അതിനുശേഷം ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ സുമലത ടീച്ചറായി എത്തി പ്രേക്ഷക ശ്രദ്ധ കവര്‍ന്നു. തുടര്‍ന്ന് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലും വേഷമിട്ടു

Leave a Reply

Your email address will not be published. Required fields are marked *