Your Image Description Your Image Description

പ്രധാന മന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ് യോജന പദ്ധതിയുടെ ഭാഗമായി മത്സ്യ മേഖലയിലെ ഗുണഭോക്താക്കളുടെ രജിസ്ട്രി തയ്യാറാക്കുന്നതിനായി ആരംഭിച്ച നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ് ഫോം മുഖേന നടപ്പിലാക്കുന്ന വിവിധ സേവനങ്ങൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഫെബ്രുവരി 22 ന് രാവിലെ 9.30 മണി മുതൽ ആലപ്പുഴ പുന്നപ്ര നോർത്ത് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ക്യാമ്പ് (ഇൻഷുറൻസ് മേള) സംഘടിപ്പിക്കുന്നു. മത്സ്യകർഷകരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്ന മത്സ്യ ഉൽപ്പാദകരുടെയും അനുബന്ധ മേഖലകളിലെ തൊഴിലാളികളുടെയും ഡിജിറ്റൽ രജിസ്ട്രേഷൻ, ധനസഹായം, മത്സ്യക്കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ, പരിശീലന പരിപാടികൾ, വിപണന സഹായം, തുടങ്ങി (പിഎം-എംകെഎസ്എസ്വൈ) പദ്ധതിയുമായി ബന്ധപ്പെട്ട വിവിധങ്ങളായ സേവന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ക്യാമ്പിൽ അവതരിപ്പിക്കും. നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ സേവനവും ക്യാമ്പിൽ ലഭ്യമാകും. ജില്ലയിലെ എല്ലാ മത്സ്യതൊഴിലാളികൾക്കും മത്സ്യ കർഷകർക്കും, മത്സ്യ ഉൽപ്പാദന മേഖലയിലും അനുബന്ധ മേഖലകളിലും പ്രവർത്തിക്കുന്ന തൊഴിലാളികൾക്കും പ്രസ്തുത ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *