Your Image Description Your Image Description

ഇരുചക്രവാഹന നിര്‍മ്മാതാക്കളായ പ്യുവര്‍ ഇവി, സ്‍മാര്‍ട്ട് ഡിജിറ്റല്‍ ക്ലസ്റ്ററുകളും ടെലിമാറ്റിക്സും ഇലക്ട്രിക് വാഹനങ്ങളുമായി സമന്വയിപ്പിക്കുന്നതിന് ജിയോ തിംഗ്‍സ് ലിമിറ്റഡുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സ്‍മാര്‍ട്ട് ഡിജിറ്റല്‍ ക്ലസ്റ്ററുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് തത്സമയ ഡാറ്റ അനലിറ്റിക്സ്, ടൂ വീലര്‍ ഇന്റര്‍ഫേസ് കസ്റ്റമൈസേഷന്‍, ഫുള്‍ എച്ച് ഡി പ്ലസ്സ് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, തടസമില്ലാത്ത കണക്റ്റിവിറ്റി തുടങ്ങിയവ വാഗ്‍ദാനം ചെയ്യാന് ലക്ഷ്യമിടുന്നത്.

മറ്റൊരു സംയോജിത സൊലൂഷനായ ജിയോ ഓട്ടോമോട്ടീവ് ആപ്പ് സ്യൂട്ട് വഴി ജിയോസ്റ്റോര്‍, മ്യൂസിക് സ്ട്രീമിംഗ്, വെബ് ബ്രൗസിംഗ്, ഹാൻഡ്‍സ് ഫ്രീ വോയിസ് അസിസ്റ്റന്‍സ്, നാവിഗേഷന്‍, ഗെയിമിംഗ് ഉള്‍പ്പെടെ നിരവധി സേവനങ്ങളും ഇരുചക്രവാഹന ഉപഭോക്താക്കള്‍ക്കായി ലഭിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളാണ് പ്യുവര്‍ ഇവി. ആഭ്യന്തര വിപണി കേന്ദ്രീകരിച്ച് ഇലക്ട്രിക് വാഹനങ്ങൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന കമ്പനിയാണിത്.

അതേസമയം, പ്യുവര്‍ ഇവി ഇന്ത്യയിൽ നിർമ്മാണ പ്ലാന്‍റുകൾ സ്ഥാപിക്കുകയും രാജ്യത്തിന്റെ കാലാവസ്ഥയ്ക്കും പ്രവർത്തന സാഹചര്യങ്ങൾക്കും അനുയോജ്യമായ പ്രൊപ്രൈറ്ററി ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാറ്ററി നിർമ്മാണം, വാഹന അസംബ്ലി, സോഫ്റ്റ്‌വെയർ സംയോജനം എന്നിവയുൾപ്പെടെ ഇലക്ട്രിക് വാഹന നിർമ്മാണത്തിന്റെ വിവിധ വശങ്ങൾ കമ്പനി കൈകാര്യം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *