Your Image Description Your Image Description

കണ്ണാടി പോൽ തിളങ്ങുന്ന ചർമ്മം നേടാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ചർമ്മത്തിൻ്റെ സ്വഭാവം അറിഞ്ഞ് പാർശ്വഫലങ്ങൾ അധികമില്ലാത്ത രീതിയിലുള്ള ഉത്പന്നങ്ങളാണ് അവർ ഉപയോഗിക്കാറുള്ളത്. അരിപ്പൊടിയും, റൈസ് വാട്ടറും അതിൽ ഉൾപ്പെടും. പ്രകൃതിദത്തമായ ചേരുവകൾക്കൊപ്പം വിട്ടുവീഴ്ചയില്ലാത്ത പരിചരണവും ആവശ്യമാണ്. വൈകിയിട്ടില്ല, നിങ്ങൾക്കും കൊറിയൻ സ്കിൻ കെയർ തുടങ്ങി വയ്ക്കാം.

രണ്ട് തവണ ക്ലെൻസ് ചെയ്യാം

ഫെയ്ഷ് വാഷ് ഉപയോഗിച്ച് വെറുതം മുഖം കഴുകുന്നതിനു പകരം ക്ലെൻസർ ഉപയോഗിച്ച് ആദ്യം മേക്കപ്പ് നീക്കം ചെയ്യാം. ശേഷം ഫെയ്സ് വാഷ് കൊണ്ട് മൃദുവായി മസാജ് ചെയ്ത് ബാക്കി വന്ന അഴുക്കും അധിക എണ്ണ മയവും മൃതകോശങ്ങളും നീക്കാം.

ടോണർ ഉപയോഗിക്കാം

ക്ലെൻസിങിനു ശേഷം മുഖം വരണ്ടു പോകാനുള്ള സാധ്യതയുണ്ട്. ടോണർ ഈർപ്പം തടഞ്ഞു നിർത്താൻ സഹായിക്കും.

സെറം

ചർമ്മത്തിന് അനുയോജ്യമായ സെറം ഏതാനും തുള്ളി മുഖത്ത് പുരട്ടാം.

മോയ്സ്ച്യുറൈസർ

ഈർപ്പം ചർമ്മത്തിൽ തടഞ്ഞു നിർത്തുന്നതിന് ഉചിതമായ ലൈറ്റ് വെയ്റ്റ് മോയ്സ്ച്യുറൈസർ തിരഞ്ഞെടുക്കാം.

അണ്ടർ ഐ ക്രീം

കണ്ണിനടിയിലെ കറുപ്പ് നിറവും, ചുളിവുകളും, വരണ്ടു പോകുന്ന കോശങ്ങളും ഒഴിവാക്കാൻ മികച്ച അണ്ടർ ഐ ക്രീം ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *