Your Image Description Your Image Description

ഇന്ത്യയിൽ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനം വളരെ ശക്തമായി മാറിയിരിക്കുകയാണ്. ഇന്ന് ഗൂഗിൾ പേ ഇല്ലാത്ത ആരും തന്നെ ഉണ്ടാകില്ല. മൊബൈൽ റീചാർജ് മുതൽ ബിൽ പേയ്‌മെന്റുകൾ വരെയുള്ള എല്ലാ കാര്യങ്ങൾക്കും ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ജനപ്രിയ പേയ്മെന്റ് സംവിധാനമാണ് ഗൂഗിൾ പേ. തുടക്ക സമയത്ത് സൗജന്യമായി നൽകിയിരുന്ന പല സേവനങ്ങൾക്കും ഇപ്പോൾ ഗൂഗിൾ പേ കൺവീനിയൻസ് ഫീസ് ഈടാക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് ഉപയോക്താക്കൾക്ക് പലർക്കും അറിയില്ല. എന്തൊക്ക സേവനങ്ങൾക്കാണ് ഗൂഗിൾ പേ ഫീസ് ഈടാക്കുന്നതെന്ന് നോക്കാം.

വൈദ്യുതി, ഗ്യാസ് ഏജൻസി ബില്ലുകൾപോലുള്ള യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുമ്പോൾ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ ഉപയോക്താക്കളിൽ നിന്ന് ഇനി പ്രോസസ്സിംഗ് ഫീസ് ഈടാക്കിയേക്കും. ഇത്തരത്തിൽ ഫോൺപേയും പേടിഎമ്മും സമാനമായ ഫീസ് ഈടാക്കുന്നുണ്ട്. ഈ ഫീസ് ഇടപാട് തുകയുടെ 0.5% മുതൽ 1% വരെയാകാം എന്നാണ് റിപ്പോർട്ട്. ഇത് റുപേ കാർഡുകൾ വഴി പണമടച്ചാലും ബാധകമാണ്. ഗൂഗിൾ പേ ഉപയോഗിക്കുന്ന വ്യക്തി ഡെബിറ്റ് കാർഡ് വഴി ബിൽ പേയ്‌മെന്റ് നടത്തുമ്പോൾ മൊത്തം ബിൽ തുകയിൽ ഫീസും കൂടി ഉൾപ്പെടുത്തിയാണ് അടയ്‌ക്കേണ്ടത്. എന്നാൽ യുപിഐ വഴിയാണ് ബിൽ പേയ്‌മെന്റുകൾ നടത്തുന്നതെങ്കിൽ, പ്രോസസ്സിംഗ് ഫീസ് ഈടാക്കില്ല.നിരവധി മാനദണ്ഡങ്ങൾ ഈ തുക കണക്കാക്കുന്നതിനുണ്ട്. ബിൽ പേയ്‌മെന്റ് ഇടപാട് വിശദാംശങ്ങളോടൊപ്പം ഈ തുകയും പ്രത്യേകം കാണിക്കും.

Leave a Reply

Your email address will not be published. Required fields are marked *