Your Image Description Your Image Description

ബെംഗ​ളൂ​രു: ഗു​ൽ​ബ​ർ​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (ജിം​സ്) സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ യു​വാ​വ് ആ​ശു​പ​ത്രി​യു​ടെ ര​ണ്ടാം നി​ല​യി​ൽ​ നി​ന്ന് വീ​ണ് മ​രി​ച്ചു. ഡെ​ക്കാ​ൻ കോ​ള​ജി​ന് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന സ​യ്യി​ദ് അ​സ്ഹ​റു​ദ്ദീ​നാ​ണ്(33) മ​രി​ച്ച​ത്.

ക്ഷ​യ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇയാൾ. അ​നാ​രോ​ഗ്യം മൂ​ലം വി​ഷാ​ദ​രോ​ഗം ബാ​ധി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് ത​ന്റെ ഭ​ർ​ത്താ​വ് മ​രി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് അ​സ​റു​ദ്ദീ​ന്റെ ഭാ​ര്യ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *