Your Image Description Your Image Description

മനുഷ്യർക്ക് ഉറക്കം ശരിയായില്ലെങ്കിൽ പിന്നെ ഒന്നും ശരിയാകില്ല. നല്ല ഉറക്കം കിട്ടിയാൽ ഉന്മേഷത്തോടെ ഉണരാനും ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാനും കഴിയും. ഓരോരുത്തരും ഉറങ്ങുന്നത് അവരവർക്ക് ഇഷ്ടമുള്ള രീതിയിലാണ്. കൂടുതൽ പേരും ഉറങ്ങുമ്പോൾ മൂടിപ്പുതയ്ക്കാറുണ്ട്. എന്നാൽ ഈ ശീലം അത്ര നല്ലതല്ല. അപകടകരമാണെന്നാണ് വിദഗ്ധർ പറയുന്നത്.

ഈ ശീലം കാരണം ശരീരത്തിൽ കൂടുതൽ കാർബൺഡെെ ഓക്‌സെെഡ് എത്തുന്നുവെന്നാണ് പറയുന്നത്. തലയിലൂടെ മൂടിക്കിടക്കുമ്പോൾ നാം പുറത്തുവിടുന്ന കാർബൺഡെെ ഓക്‌സെെഡ് അതിനുള്ളിൽ തന്നെ തങ്ങിനിൽക്കും. വീണ്ടും നാം ശ്വസിക്കുമ്പോൾ ഈ കാർബൺഡെെ ഓക്‌സെെഡ് ശരീരത്തിന് ഉള്ളിൽ കടക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ വരെ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ക്രമേണ ഓർമ്മക്കുറവിന് കാരണമാകും. അതിനാൽ തലയിലൂടെ പുതപ്പ് മൂടി കിടക്കുന്നത് നിർത്താൻ ശ്രമിക്കുക. കൂടാതെ കിടക്കുമ്പോൾ എപ്പോഴും കിടക്കയുടെ ഇടത് വശം ചരിഞ്ഞ് കിടക്കാനും ശ്രദ്ധിക്കണം.

ഉറങ്ങുന്നതിന് മുൻപ് അമിതമായി ആഹാരം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് എട്ട് മണിക്കൂർ ഉറക്കം അത്യാവശ്യമാണ്.അങ്ങനെ ഉറങ്ങുന്നവർക്ക് രാവിലെ കൂടുതൽ ഉന്മേഷം ലഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *