Your Image Description Your Image Description

എസ്ഇ4 കാത്തിരിക്കുന്നവരുടെ മുന്നില്‍ ഏറ്റവും പുതിയ ഐഫോണ്‍ മോഡലായ ഐഫോണ്‍ 16ഇ അവതരിപ്പിച്ചു ആപ്പിള്‍. ആപ്പിള്‍ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറ ഫോണും (iPhone SE 3), ഐഫോണ്‍ 14 ഉം (iPhone 14) വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഈ നീക്കം വഴി ബജറ്റ്-സൗഹൃദ ഐഫോണ്‍ എന്ന വിശേഷണം ഐഫോണ്‍ 16-ഇയ്ക്ക് നല്‍കാന്‍ ആപ്പിളിനായി. വിലയേറുമെങ്കിലും ആപ്പിള്‍ ഇന്റലിജന്‍സ് അടക്കമുള്ള നവീന സാങ്കേതികവിദ്യകളോടെ മാത്രമായിരിക്കും ഇനി എല്ലാ ഐഫോണുകളും പുറത്തിറക്കുക എന്ന സൂചനയാണ് ആപ്പിള്‍ ഇതുവഴി നല്‍കുന്നത്. ഐഫോണ്‍ എസ്ഇ 3 ഫോണായിരുന്നു ഇന്നലെ വരെ ആപ്പിളിന്റെ ഏറ്റവും ബജറ്റ്-സൗഹൃദ ഐഫോണ്‍ എന്ന പദവി വിപണിയില്‍ അലങ്കരിച്ചിരുന്നത്.

ഐഫോണ്‍ 16ഇ പുറത്തിറക്കും മുമ്പേ ആപ്പിള്‍ യൂറോപ്യന്‍ യൂണിയനിലെ വിപണിയില്‍ നിന്ന് ഐഫോണ്‍ എസ്ഇ 3-യും ഐഫോണ്‍ 14 ഉം പിന്‍വലിച്ചിരുന്നു. എല്ലാ ഡിവൈസുകള്‍ക്കും ടൈപ്പ്-സി യുഎസ്ബി പോര്‍ട്ട് വേണമെന്ന യൂറോപ്യന്‍ യൂണിയന്റെ നിബന്ധനയായിരുന്നു ഇതിന് കാരണം. ഐഫോണ്‍ 16ഇ ലോഞ്ചോടെ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറ, ഐഫോണ്‍ 14 എന്നിവ ആഗോള വിപണിയില്‍ നിന്നും പൂര്‍ണമായി അപ്രത്യക്ഷമായി.

Leave a Reply

Your email address will not be published. Required fields are marked *