Your Image Description Your Image Description

ബാലാഘട്ട്: മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് വനിതാ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരു ഇൻസാസ് റൈഫിൾ, ഒരു സെൽഫ് ലോഡിംഗ് റൈഫിൾ (എസ്എൽആർ), ഒരു 303 റൈഫിൾ എന്നിവയും അവശ്യ നിത്യോപയോഗ വസ്തുക്കളും ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.

ഏറ്റുമുട്ടലിൽ ചില മാവോയിസ്റ്റുകൾക്ക് പരിക്കേറ്റെങ്കിലും അവർ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്തുന്നതിനായി പന്ത്രണ്ട് പോലീസ് സംഘങ്ങൾ അന്വേഷണം നടത്തുകയാണ്. ഛത്തീസ്ഗഢ് അതിർത്തിക്കടുത്തുള്ള വനപ്രദേശത്ത് നടന്ന ഓപ്പറേഷനിൽ സംസ്ഥാന പോലീസിലെ മാവോയിസ്റ്റ് വിരുദ്ധ ഹോക്ക് ഫോഴ്‌സും പ്രാദേശിക പോലീസ് സംഘങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *