Your Image Description Your Image Description

ശിവഗിരി : ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനങ്ങളുടെ ആരാധ്യ പുരുഷനും യേശുക്രിസ്തുവിന്‍റെ പ്രതിപുരുഷനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രോഗാവസ്ഥയില്‍ ശിവഗിരി മഠം ഉത്കണ്ഠ രേഖപ്പെടുത്തി. അദ്ദേഹത്തിന്‍റെ രോഗം എത്രയും വേഗം ഭേദമായി പൂര്‍വ്വാവസ്ഥയില്‍ എത്തിച്ചേരുവാന്‍ ശിവഗിരിമഠത്തിലെ സന്യാസിമാരും ബ്രഹ്മചാരിമാരും ദൈവദശകം ഹാളില്‍ പ്രാര്‍ത്ഥന നടത്തി. ലോകമൊരു കുടുംബമാണ് ജാതിമത ചിന്തകള്‍ക്കതീതമായി ലോകജനതപരസ്പരം സ്നേഹത്തോടും വിശ്വാസത്തോടും ഒന്നായി കഴിയണമെന്ന ഗുരുദേവദര്‍ശനം പൂര്‍ണമായും ഉള്‍കൊണ്ട് ജീവിച്ചുവരുന്ന ഒരു മഹാ പുരുഷനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹം ഏറെക്കാലം ഇനിയും ജീവിച്ച് സമൂഹത്തെ നയിക്കുമാറാകണമെന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നതായി ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമി ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ട്രഷറര്‍ ശാരദാനന്ദ സ്വാമി എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *