Your Image Description Your Image Description

വ​​​​ത്തി​​​​ക്കാ​​​​ന്‍: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ. അദ്ദേഹത്തിന്റെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തി. ഇതേ തുടർന്ന് മാർപാപ്പയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കി.

ഒരു ആഴ്ചയിലേറെയായി അദ്ദേഹത്തിന് ശ്വാസകോശ അണുബാധ തുടങ്ങിയിട്ട്, അതെ തുടർന്ന് ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ ഇ​​​​ന്ന​​​​ത്തെ പ്ര​​​​തി​​​​വാ​​​​ര പൊ​​​​തു​​​​കൂ​​​​ടി​​​​ക്കാ​​​​ഴ്ച റ​​​​ദ്ദാ​​​​ക്കി. ഡീ​​​​ക്ക​​​​ന്മാ​​​​രു​​​​ടെ ജൂ​​​​ബി​​​​ലി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് 23ന് ​​​​വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ അ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ ത​​​​നി​​​​ക്കു പ​​​​ക​​​​രം മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന​​​​തി​​​​ന് സു​​​​വി​​​​ശേ​​​​ഷ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യു​​​​ള്ള ഡി​​​​ക്കാ​​​​സ്റ്റ​​​​റി​​​​യു​​​​ടെ പ്രോ-​​​​പ്രീ​​​​ഫെ​​​​ക്‌​​​​ട് ആ​​​​ർ​​​​ച്ച​​​​ബി​​​​ഷ​​​​പ്പ് റീ​​​​നൊ ഫി​​​​സി​​​​ക്കേ​​​​ല്ല​​​​യെ മാ​​​​ർ​​​​പാ​​​​പ്പ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.

Leave a Reply

Your email address will not be published. Required fields are marked *