Your Image Description Your Image Description

തിരുവനന്തപുരം : കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ തിരുവനന്തപുരം കോർപ്പറേറ്റ് ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ബി.ടെക് / എം.ബി.എ റെഗുലർ ആണ് യോഗ്യത.

പ്രായപരിധി 25-40 വയസ്. താത്പര്യമുള്ളവർ വെള്ളപ്പേപ്പറിൽ അപേക്ഷ തയ്യാറാക്കി റെസ്യൂമെ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ, വയസും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്, ഫസ്റ്റ് ഫ്ലോർ, ബി.എസ്.എൻ.എൽ സെൻട്രൽ ടെലിഫോൺ എക്സ്ചേഞ്ച് ബിൽഡിംഗ്, നിയർ ഗവ. പ്രസ്, സ്റ്റാച്യൂ, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ മാർച്ച് അഞ്ചിനകം ലഭ്യമാക്കണം.

അപേക്ഷാ കവറിന് പുറത്ത് ‘APPLICATION FOR THE POST OF TECHNICAL ASSISTANT’ എന്ന് എഴുതണം. കൂടുതൽ വിവരങ്ങൾക്ക് 0471 2994660 എന്ന നമ്പറിൽ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *