Your Image Description Your Image Description

കാവസാക്കി വേർസിസ് 1100 ന്റെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങി. കാവസാക്കി ബൈക്ക് 12.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഈ ബൈക്കിന്‍റെ എഞ്ചിൻ ശേഷി കമ്പനി അൽപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്. ബൈക്കിലെ അപ്‌ഡേറ്റിന് ശേഷവും കമ്പനി ഈ മോട്ടോർസൈക്കിളിന്‍റെ വില കുറച്ചിട്ടുണ്ട്. കാവസാക്കി വേഴ്‌സിസ് 110 ന്റെ വില മുൻ മോഡലിനെ അപേക്ഷിച്ച് വില ഒരു ലക്ഷം രൂപ കുറവാണ്.

ആഗോള വിപണിയിൽ ബേസ് ട്രിം, എസ്, എസ്ഇ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇത് വരുന്നത്. എന്നാൽ ഈ ബൈക്കിന്റെ സ്റ്റാൻഡേർഡ് പതിപ്പ് മാത്രമേ ഇന്ത്യയിൽ ലഭ്യമാകൂ. ഈ ഇരുചക്രവാഹനത്തിൽ ആളുകൾക്ക് കളർ ഓപ്ഷൻ ഇല്ല. മെറ്റാലിക് ഡയാബ്ലോ ബ്ലാക്ക് നിറത്തിനൊപ്പം മെറ്റാലിക് മാറ്റ് ഗ്രാഫീൻ സ്റ്റീൽ ഗ്രേ നിറത്തിലും ബൈക്ക് ലഭ്യമാണ്.

ഈ പുതിയ മോഡലിൽ 1099 സിസി, ലിക്വിഡ്-കൂൾഡ്, ഇൻലൈൻ 4-സിലിണ്ടർ, ഡിഒഎച്ച്‍സി എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. ഈ കാവസാക്കി ബൈക്കിന്റെ എഞ്ചിൻ ശേഷി വർദ്ധിച്ചതിനാൽ, ബൈക്കിന്റെ ശക്തിയും വർദ്ധിച്ചു. 9,000 rpm-ൽ 118 bhp പവർ ഉത്പാദിപ്പിച്ചിരുന്ന എഞ്ചിൻ ഇപ്പോൾ 133 bhp പവർ ഉത്പാദിപ്പിക്കുന്നു. ബൈക്കിലെ ഈ എഞ്ചിൻ 7,600 rpm-ൽ 112 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *