Your Image Description Your Image Description

ട്രംപ് ഭരണകൂടത്തില്‍ ഇലോണ്‍ മസ്‌കിന്റെ പങ്ക് ഏറെ ചര്‍ച്ചാവിഷയമായ കാര്യമാണ്. ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ (DOGE) മേല്‍നോട്ടം വഹിക്കാന്‍ മസ്‌കിനെ നിയമിച്ചതോടെ ട്രംപിന്റെ നിര്‍ണായക തീരുമാനങ്ങളില്‍ കൈകടത്താന്‍ തുടങ്ങി. എന്നാല്‍, അടുത്തിടെ കോടതിയില്‍ സമര്‍പ്പിച്ച ഒരു ഫയലിംഗ് പ്രകാരം, മസ്‌കിന് തീരുമാനമെടുക്കല്‍ അധികാരമില്ലെന്നും അദ്ദേഹം DOGE-യുടെ ജീവനക്കാരനല്ലെന്നും പറയുന്നു.

വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ഡയറക്ടര്‍ ജോഷ്വ ഫിഷറാണ് കോടതിയില്‍ ഈ വിശദീകരണം നല്‍കിയത്, പ്രസിഡന്റിനെ ഉപദേശിക്കുന്നതിലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുന്നതിലും മാത്രമാണ് മസ്‌കിന്റെ പങ്ക് എന്ന് അദ്ദേഹം പ്രസ്താവിച്ചു. ‘മറ്റ് മുതിര്‍ന്ന വൈറ്റ് ഹൗസ് ഉപദേഷ്ടാക്കളെപ്പോലെ, സര്‍ക്കാര്‍ തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ മസ്‌കിന് ഔപചാരിക അധികാരമില്ല,’ അതില്‍ പറയുന്നു.

ട്രംപ് ഭരണകൂടത്തില്‍ മസ്‌കിന്റെ ഇടപെടല്‍ വളരെ വലുതാണ്, പ്രത്യേകിച്ച് ഗവണ്‍മെന്റ് കാര്യക്ഷമതയുടെ മേഖലയില്‍. ഒരു ‘സ്‌പെഷ്യല്‍ ഗവണ്‍മെന്റ് ജീവനക്കാരന്‍’ (SGE) എന്ന നിലയില്‍, ഫെഡറല്‍ ഏജന്‍സികളിലുടനീളമുള്ള ‘പാഴായ ചെലവുകള്‍’ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും മസ്‌കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ശ്രമം ഇതിനകം ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാകാനും കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *