Your Image Description Your Image Description

പാനൂർ: വാ​ഴ​മ​ല വി​മാ​ന പാ​റ​യു​ടെ താ​ഴ്വ​ര​യി​ൽ വൻ തീപിടുത്തം. 15 ഏ​ക്ക​ർ വ​ന​ഭൂ​മിയാണ് കത്തി നശിച്ചത്. ഇതിൽ സ്വകാര്യ വ്യക്തിയുടെ കൃഷി ഭൂമിയും ഉൾപ്പെട്ടിരുന്നു. 15 ഏക്കർ വനഭൂമി പൂർണ്ണമായും അപകടത്തിൽ കത്തി നശിച്ചു. തീ ആളിപ്പടരുന്നത് ശനിയാഴ്ച രാത്രിയിലാണ് ശ്രദ്ധയിൽപ്പെട്ടത്. പു​റ്റ​ത്താ​ങ്ക​ൽ അ​ല​ക്സാ​ണ്ട​ർ, പൊ​യി​ലൂ​ർ ച​മ​ത​ക്കാ​ട് മെ​ടേ​മ്മ​ൽ കൊ​റു​മ്പ​ൻ എ​ന്നി​വ​രു​ടെ വാ​ഴ, തെ​ങ്ങ്, ഇ​ഞ്ചി​യു​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​യി​ടം പൂർണ്ണമായും കത്തിനശിച്ചു.

തീ അണയ്ക്കാൻ പാ​നൂ​രി​ൽ നി​ന്നും അ​ഗ്നി ര​ക്ഷാ​സേ​ന രാ​ത്രി ത​ന്നെ എ​ത്തി​യെ​ങ്കി​ലും വാ​ഹ​നം കടന്നു പോകാൻ കഴിയാത്ത സ്ഥലമായതിനാൽ സംഘം മടങ്ങി. കൊ​ള​വ​ല്ലൂ​ർ പൊ​ലീ​സും, വാ​ഴ​മ​ല, ന​രി​ക്കോ​ടു​മ​ല വാ​സി​ക​ളും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി. തീ​യു​ടെ തീ​വ്ര​ത കു​റ​ഞ്ഞ​തോ​ടെ ഞാ​യ​റാ​ഴ്ച വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഫ​യ​ർ ബ്രേ​ക്ക​ർ സ്ഥാ​പി​ച്ച് തീ ​മ​റ്റി​ട​ങ്ങ​ളി​ലെ​ക്ക് പ​ട​രാ​തി​രി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി. ആ​ന ഇ​റ​ങ്ങു​ന്ന സ്ഥ​ലമാണ് ഇത്. തീപിടുത്തം ഉണ്ടായതോടെ ആ​ന​ക​ൾ ഓ​ടി​യ​ക​ലു​ന്ന​ത് ക​ണ്ടു​വെ​ന്നും പ്രദേശവാസികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *