Your Image Description Your Image Description

തി​രു​വ​മ്പാ​ടി: ജ​ന​വാ​സ മേ​ഖ​ല​യാ​യ പു​ല്ലൂ​രാം​ പാ​റയിലെ പൊ​ന്നാ​ങ്ക​യം ഭാഗം പു​ലി ഭീ​തി​യിലാണ്. ഞാ​യ​റാ​ഴ്ച രാ​ത്രി പ്ര​ദേ​ശ​ത്ത് പു​ലി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ജീ​വി​യെ ക​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. നി​രീ​ക്ഷ​ണ​ത്തി​ന് ക്യാമറ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നേ​ര​ത്തേ പ്ര​ദേ​ശ​വാ​സി​ക​ളാ​യ നെ​ല്ലി​മൂ​ട്ടി​ൽ സ​ന്തോ​ഷ്, എ​ള​യി​ച്ചി​ക്കാ​ട്ട് പു​രു​ഷ​ൻ എ​ന്നി​വ​ർ ടാ​പ്പി​ങ് ന​ട​ത്തു​മ്പോ​ൾ പു​ലി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ജീ​വി​യെ ക​ണ്ടി​രു​ന്നു. പുലിയെ തന്നെയാണ് കണ്ടതെന്ന് ഒരുകൂട്ടം പ്രദേശവാസികൾ ഉറപ്പിച്ചു പറയുന്ന സാഹചര്യത്തിലാണ് ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​ന്ദു ജോ​ൺ​സ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. തങ്ങൾക്ക് സംരക്ഷണം വേണമെന്നും മറ്റൊരു ദുരന്തം സാഹചര്യം ഒരുക്കരുതെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​എ. അ​ബ്ദു​റ​ഹ്മാ​ൻ, അം​ഗ​ങ്ങ​ളാ​യ റോ​ബ​ർ​ട്ട് നെ​ല്ലി​ക്ക തെ​രു​വി​ൽ, രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, ലി​സി മാ​ളി​യേ​ക്ക​ൽ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഷി​ജു ചെ​മ്പ​നാ​നി, മി​ല്ലി മോ​ഹ​ൻ, സോ​ണി മ​ണ്ഡ​പ​ത്തി​ൽ, പു​രു​ഷ​ൻ നെ​ല്ലി​മൂ​ട്ടി​ൽ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *