Your Image Description Your Image Description

റോം: ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇറ്റാലിയൻ ടെന്നിസ് താരം യാനിക് സിന്നർക്ക് മൂന്നു മാസം വിലക്കേർപ്പെടുത്തി. ഫെബ്രുവരി ഒമ്പത് മുതൽ മെയ് നാലാം തീയതി വരെയായിരിക്കും വിലക്ക്. ഓസ്ട്രേലിയൻ ഓപ്പണിലെ പുരുഷ സിംഗിൾസ് കിരീട ജേതാവാണ് യാനിക് സിന്നർ. കഴിഞ്ഞ വർഷം ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ രണ്ട് ടെസ്റ്റുകളിൽ സിന്നർ പരാജയപ്പെട്ടിരുന്നു.

അതേസമയം, ഫിസിയോ തെറപ്പിസ്റ്റിന്റെ നിർദേശ പ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോൾ അടങ്ങിയ മരുന്ന് താൻ ഉപയോഗിച്ചതെന്ന് സിന്നർ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് ഉത്തേജക വിരുദ്ധ ഏജൻസി വ്യക്തമാക്കി. കബളിപ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ല സിന്നർ ഇതു ചെയ്തതെന്നും മരുന്ന് ഉപയോഗത്തിലൂടെ താരത്തിന്റെ പ്രകടനത്തിൽ നേട്ടമൊന്നും ഉണ്ടാകില്ലെന്നനും ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. സിന്നറിന്റെ അറിവോടെയല്ല അബദ്ധം സംഭവിച്ചതെന്ന വാദവും ഏജൻസി അംഗീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *