Your Image Description Your Image Description

കൊച്ചി : നിർമാതാവ് ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി സംവിധായകൻ വിനയൻ. മലയാള സിനിമ മേഖലയിൽ പരിഹരിക്കപ്പെടേണ്ടതായ നിരവധി പ്രശ്നങ്ങൾ ഉണ്ട്. ആന്റണി പെരുമ്പാവൂർ സമൂഹ മാധ്യമങ്ങളിൽ ഉന്നയിച്ച പല വിഷയങ്ങളോടും താൻ യോജിക്കുന്നു എന്നും വിനയൻ എഫ്ബിയിൽ കുറിച്ചു.

വിനയന്റെ എഫ്ബി പോസ്റ്റ്…

‘മലയാള സിനിമാ മേഖലയിൽ പരിഹരിക്കപ്പെടേണ്ടതായ നിരവധി ഇഷ്യൂസ് ഉണ്ടെന്നുളളത് സത്യമാണ്. പ്രത്യേകിച്ച് സർക്കാരിന്റെ വിനോദ നികുതി പോലുള്ളവ.. അതിനെപ്പറ്റിയൊക്കെ നിർമ്മാതാവ് സുരേഷ്കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചതിലും തെറ്റില്ല. അദ്ദേഹം ഒരു സീനിയർ നിർമ്മാതാവാണ്.

വ്യക്തിപരമായി അഭിപ്രായം പറയാം, പക്ഷേ നിർമ്മാതാക്കളുടെ സംഘടന ജൂൺ മാസം മുതൽ സമരം ചെയ്യുന്നു എന്നൊക്കെ പറയേണ്ടത് ആ സംഘടനയുടെ ജനറൽബോഡി വിളിച്ചു കൂട്ടി തീരുമാനിച്ച ശേഷം സംഘടനയുടെ പ്രസിഡന്റോ സെക്രട്ടറിയോ അല്ലേ? ആണ് എന്ന കാര്യത്തിൽ സംശയമില്ല.. അവർ സജീവമായി ഇവിടുണ്ടല്ലോ? നിർമ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂ‍ർ ഈ എഫ്ബി പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പലകാര്യത്തോടും അതുകൊണ്ടു തന്നെ ഞൻ യോജിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *