Your Image Description Your Image Description

ഡല്‍ഹി: ടിബറ്റന്‍ ബുദ്ധ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയേര്‍പ്പെടുത്തി കേന്ദ്രം. ദലൈലാമയ്ക്ക് നേരെ നിലനില്‍ക്കുന്ന ഭീഷണികളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് ഏജന്‍സികളുടെ റിവ്യു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഇസഡ് കാറ്റഗറിയിലേക്ക് ഉയര്‍ത്തിയത്. സിആര്‍പിഎഫിന്റെ വിഐപി സുരക്ഷാ വിഭാഗത്തിനാണ് ദലൈലാമയുടെ സുരക്ഷാച്ചുമതല. ഇതു സംബന്ധിച്ച നിര്‍ദേശം ആഭ്യന്തര മന്ത്രാലയം സിആര്‍പിഎഫിന് കൈമാറി. സെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതോടെ ദലൈലാമയ്ക്കുള്ള സുരക്ഷാ ജീവനക്കാരുടെ എണ്ണം 33 ആയി ഉയരും. 24 മണിക്കൂറും ദലൈലാമയ്‌ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. അദ്ദേഹത്തിന്റെ ധര്‍മശാലയിലെ വസതിക്കുള്ള സുരക്ഷയും ഉയര്‍ത്തും.

Also Read: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം

ടിബറ്റിലെ ചൈനീസ് അധിനിവേശത്തിനു പിന്നാലെ അവിടെനിന്ന് പലായനം ചെയ്ത ദലൈലാമ 1959 മുതല്‍ ഇന്ത്യയില്‍ കഴിയുകയാണ്. അദ്ദേഹത്തിനുള്ള രാജ്യാന്തര സ്വാധീനവും ഭീഷണികളും കണക്കിലെടുത്ത് തുടക്കം മുതല്‍ ഇന്ത്യ പ്രത്യേക സുരക്ഷ അനുവദിച്ചിരുന്നു. ചൈനീസ് പിന്തുണയുള്ള സംവിധാനങ്ങളില്‍ നിന്നുള്‍പ്പെടെ ദലൈലാമയ്ക്ക് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സെഡ് കാറ്റഗറിയിലേക്ക് സുരക്ഷ വര്‍ധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *